Latest News

'ചൂടനായി പൃഥിരാജ്; ഒപ്പം ചിരിപടര്‍ത്തി ബേസിലും; ഗുരുവായൂരമ്പലനടയില്‍ ടീസര്‍ ട്രെന്റിങില്‍

Malayalilife
'ചൂടനായി പൃഥിരാജ്; ഒപ്പം ചിരിപടര്‍ത്തി ബേസിലും; ഗുരുവായൂരമ്പലനടയില്‍ ടീസര്‍ ട്രെന്റിങില്‍

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷംപൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 
'ഗുരുവായൂര്‍ അമ്പലനടയില്‍'' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍  ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഛായാഗ്രഹണം നീരജ് രവി നിര്‍വഹിക്കുന്നു.'കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് 'ഗുരുവായൂര്‍ അമ്പലനടയില്‍'.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,
ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍,
മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍,
സൗണ്ട് മിക്‌സിംങ്-എം ആര്‍ രാജകൃഷ്ണന്‍,
ആക്ഷന്‍-ഫെലിക്‌സ് ഫുകുയാഷി റവ്വേ,
സ്റ്റില്‍സ്-ജെസ്റ്റിന്‍ ജെയിംസ്, രോഹിത് കെ സുരേഷ്,ഡിസൈന്‍-ഡികള്‍ട്ട് സ്റ്റുഡിയോ,
ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍  നെട്ടയില്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍.
മെയ് പതിനാറിന് ' ഗുരുവായൂരമ്പലനടയില്‍' പ്രദര്‍ശനത്തിനെത്തുന്നു.
പി ആര്‍ ഒ-എ എസ് ദിനേശ്.

Guruvayoorambala Nadayil Release Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES