Latest News

അഭിനയ മികവിനായി കഠിനധ്വാനം ചെയ്യാറുള്ള ഗുരു സോമസുന്ദരം  'നാലംമുറ' യില്‍ അഭിനയിക്കാനായി മലയാളം പഠിച്ചു; മിന്നല്‍ മുരളിക്ക് ശേഷമെത്തുന്ന ചിത്രത്തിനായി ഡബ്ബ് ചെയ്യുന്ന വീഡിയോ വൈറല്‍

Malayalilife
 അഭിനയ മികവിനായി കഠിനധ്വാനം ചെയ്യാറുള്ള ഗുരു സോമസുന്ദരം  'നാലംമുറ' യില്‍ അഭിനയിക്കാനായി മലയാളം  പഠിച്ചു; മിന്നല്‍ മുരളിക്ക് ശേഷമെത്തുന്ന ചിത്രത്തിനായി ഡബ്ബ് ചെയ്യുന്ന വീഡിയോ വൈറല്‍

മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് പ്രേക്ഷകമനം കവര്‍ന്ന താരമാണ് ഗുരു സോമസുന്ദരം. മലയാളത്തില്‍ നിരവധി മികച്ച അവസരങ്ങളാണ് ഗുരുവിന് മിന്നല്‍ മുരളി തുറന്നുകൊടുത്തത്. മലയാളം സിനിമകളില്‍ അതിനു മുന്‍പ് വേഷമിട്ടിട്ടുണ്ടെങ്കിലും, മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടികൊടുത്തു. മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഗുരു സോമസുന്ദരം. ഇതിനായി നടന്‍ മലയാളം വായിക്കാനും പഠിച്ചുകഴിഞ്ഞിരിക്കുകയാണ്.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അടുത്ത് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാന്‍ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്.

ദേശീയ അവാര്‍ഡ് ജേതാവ് ബിജു മേനോനും ഈ ചിത്രത്തിലൊരു മുഖ്യ വേഷത്തിലെത്തുന്നു.ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ' നാലാം മുറ '. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രം അതിന്റെ അവസാന വട്ട പ്രവര്‍ത്തനങ്ങളിലാണ്. തമിഴ്‌നാട് സ്വദേശിയായ താരം മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ എടുക്കുന്ന എഫോര്‍ട്ടിനു കൈയടി  നല്‍കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

അതേസമയം മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ ഉള്‍പ്പെടെ ഗുരു സോമസുന്ദരം അഭിനയിച്ചിട്ടുണ്ട്. ചട്ടമ്പി, ചേര, ചാള്‍സ് എന്റര്‍പ്രൈസസ്, ഹയ തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nalamuramovie (@nalamuramovie)

Guru Somasundaram malayalam dubbing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES