ഗിന്നസ് പക്രു നിര്‍മ്മാതാവുന്ന ചിത്രം ഫാന്‍സി ഡ്രസ്സിനു ഗോവയില്‍ തുടക്കം. പക്രുവിന്റെ മകളുടെ പേരാണ് നിര്‍മ്മാണ ബാനറിനു നല്‍കിയിരിക്കുന്നത്. സര്‍വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് പേര്. പരസ്യചിത്ര മേഖലയില്‍ നിന്നും ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന രഞ്ജിത് സ്‌കറിയയാണ് സംവിധാനം. മുഴുനീള ഹാസ്യചിത്രത്തില്‍ മൂന്നു നായകന്മാരും രണ്ടു നായികമാരും ഉണ്ടാവും. നായകന്മാരില്‍ ഒരാളായി പക്രു തന്നെ എത്തുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. നായികമാരില്‍ ഒരാള്‍ പുതുമുഖമായിരിക്കും.
നിലവില്‍ ഇളയരാജയാണു പക്രുവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. മേല്‍വിലാസം, അപ്പോത്തിക്കരി സിനിമകളുടെ സംവിധായകന്‍ മാധവ് രാമദാസന്‍ ചിത്രത്തില്‍ നായക വേഷമാണ് പക്രുവിന്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ റിലീസ് പ്രതീക്ഷിക്കുന്നു. 1985ല്‍ അമ്പിളി അമ്മാവനെന്ന ചിത്രത്തില്‍ ബാലതാരമായി അവതരിച്ച അജയ് കുമാറെന്ന പക്രു 2000ങ്ങളുടെ ആദ്യം മുതലാണ് സിനിമയില്‍ സജീവമാകുന്നത്. കോമഡി രംഗം പക്രുവിനെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കി. സീരിയലുകളിലും ചാനല്‍ ഷോകളിലും ഇദ്ദേഹം നിറസാന്നിധ്യമായിരുന്നു ഒരു കാലത്ത്. തമിഴ് ചിത്രങ്ങളിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട് പക്രു.
ഗോവ കൂടാതെ കൊച്ചിയാണ് മറ്റൊരു ലൊക്കേഷന്‍. ചിത്രം അടുത്ത വര്‍ഷത്തെ വേനലവധിക്കാലത്തു തിയേറ്ററുകളിലെത്തും.മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 'ഫാന്‍സി ഡ്രസ്സ്' എന്നാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
'ഫാന്‍സി ഡ്രസ്സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഫെയ്സ്ബുക്കിലൂടെ ഗിന്നസ് പക്രു പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഗോവയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. 'ഫാന്‍സി ഡ്രസ്സ്' ഒരു കോമഡി ചിത്രമാണെന്നും ചിത്രത്തില്‍ മൂന്നു നായകന്‍മാരും രണ്ട് നായികമാരുമാണുള്ളതെന്നും ഗിന്നസ് പക്രു നേരത്തെ ആരാധകരോട് വ്യക്തമാക്കിയിരുന്നു. മൂന്നു നായകന്മാരില്‍ ഒരാളെ ഗിന്നസ് പക്രു തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
'സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്' എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. 'കുട്ടീം കോലു'മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.