ഈ നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തവ; അവാര്‍ഡ് വേദിയില്‍ ധനുഷിന് സര്‍പ്രൈസ് നല്‍കി കുടുംബം

Malayalilife
topbanner
ഈ നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തവ; അവാര്‍ഡ് വേദിയില്‍ ധനുഷിന് സര്‍പ്രൈസ് നല്‍കി കുടുംബം

ഹോരങ്ങളുമായും കുടുംബവുമായും ഏറെ അടുപ്പമുളളയാണ് തമിഴ് നടന്‍ ധനുഷ്. പല വേദികളിലും തന്റെ കുടുംബത്തെക്കുറിച്ചും  അവരോടുളള സ്‌നേഹത്തെക്കുറിച്ചും താരം വാചാലനാകാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന വികടന്‍ ടിവി അവാര്‍ഡില്‍ മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത് ധനുഷിനായിരുന്നു. അവാര്‍ഡ് ചടങ്ങില്‍ ധനുഷിന്റെ സഹോദരിമാര്‍ താരത്തിന് നല്‍കിയ ഒരു സര്‍പ്രൈസിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

പുരസ്‌കാരപ്രഖ്യാപനത്തിനു ശേഷം ധനുഷിന്റെ കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ചൊരു വിഡിയോ അണിയറപ്രവര്‍ത്തകര്‍ കാണിച്ചു. അച്ഛന്‍ കസ്തൂരി രാജയും അമ്മ വിജയലക്ഷ്മിയും മകനെക്കുറിച്ച് പറയുന്ന വാക്കുകളായിരുന്നു വിഡിയോയില്‍ ഉണ്ടായിരുന്നത്.അതിനുശേഷം പെട്ടന്നായിരുന്നു അച്ഛനും അമ്മയും സ്റ്റേജിലേയ്ക്ക് കടന്നുവന്നത്. അവരെ കണ്ട് ധനുഷ് ഞെട്ടുകയായിരുന്നു. ശേഷം ഇരുവരെയും കെട്ടിപിടിക്കുകയും കാലു തൊട്ടു വന്ദിക്കുകയും ചെയ്തു. 

തുടര്‍ന്ന് താരം അവാര്‍ഡ് തന്റെ അമ്മയുടെ കയ്യിലേക്ക് നല്‍കി. ഈ നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണെന്ന് ധനുഷ് പറഞ്ഞു. പിന്നീട് ധനുഷിന്റെ സഹോദരിമാരായ വിമല ഗീതയും കാര്‍ത്തിക ദേവിയും സ്റ്റേജിലേയ്ക്ക് എത്തി.ഇതാദ്യമായാണ് ധനുഷിന്റെ സഹോദരിമാര്‍ പൊതു ചടങ്ങില്‍ എത്തുന്നത്. ധനുഷ് തങ്ങളുടെ സഹോദരനായതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഉയരങ്ങളിലെത്തുമെന്നും സഹോദരിമാര്‍ വേദിയില്‍ പറഞ്ഞു.

Family gives surprise for Danush in Award show

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES