Latest News

കലിക്ക് ശേഷം സായ് പല്ലവി മലയാളത്തിലേക്ക് എത്തുന്ന ചിത്രം അതിരന്റെ ടീസര്‍ പുറത്തിറങ്ങി; മാനസീകാശുപത്രിയും ചുറ്റുവട്ടവും പശ്ചാത്തലമാകുന്ന ചിത്രം 12ന് തിയേറ്ററുകളിലെത്തും

Malayalilife
 കലിക്ക് ശേഷം സായ് പല്ലവി മലയാളത്തിലേക്ക് എത്തുന്ന ചിത്രം അതിരന്റെ ടീസര്‍ പുറത്തിറങ്ങി; മാനസീകാശുപത്രിയും ചുറ്റുവട്ടവും പശ്ചാത്തലമാകുന്ന ചിത്രം 12ന് തിയേറ്ററുകളിലെത്തും

ലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞതാണ്.ഫഹദ് ഫാസിലിന്റെ ഫേസ്‌ബുക്കിലൂടെ ആണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ദുൽഖറന്റെ കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ.

ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും പശ്ചാത്തലമാക്കുന്ന സിനിമായിണിതെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഊട്ടിയിലെ ഒരു സൈക്കാട്രിക്ക് ഹോസ്പിറ്റൽ ആണ് കഥാപശ്ചാത്തലം.

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സെഞ്ച്വറി ഇൻവെസ്റ്റ്‌മെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ 12 തിയേറ്ററുകളിലെത്തും.

Fahad Fazil and Sai pallavi movie Athiran teaser released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES