Latest News

മണിച്ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല; സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടന്‍ സഹോദരന്റെ മകന് വാങ്ങി വാങ്ങിക്കൊടുത്തത്‌; കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്..!

Malayalilife
topbanner
  മണിച്ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല; സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടന്‍ സഹോദരന്റെ മകന് വാങ്ങി  വാങ്ങിക്കൊടുത്തത്‌;  കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്..!

മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ  കലാകാരനാണ് കലാഭവന്‍ മണി. കലാഭവന്‍ മണി വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കയാണ്. എന്നാല്‍ ആ കലാകാരന്റെ സ്ഥാനത്ത് ഇന്നും മറ്റൊരാളെ  പ്രതിഷ്ഠിക്കാനാകാതെ ആ ഓര്‍മ്മകളെയും പാട്ടിനെയും ഇന്നും നെഞ്ചേറ്റുകയാണ് മലയാളികള്‍. കലാഭവന്‍ മണിയുടെ ചരമ ദിനത്തില്‍ ആ കലാകരനെ മലയാളികളെല്ലാം അനുസ്മരിച്ചിരിരുന്നു. പല താരങ്ങളും തങ്ങളുടെ നഷ്ടത്തെ സ്മരിച്ചിരുന്നു. ആ അവസരത്തിലാണ് കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ നശിച്ചു പോകുന്നതിന്റെ സങ്കടം രേഖപ്പെടുത്തി ഒരു ആരാധിക ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. 

കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങള്‍ നശിച്ചുപോകുന്നുവെന്ന ആരാധികയുടെ കുറിപ്പിനു മറുപടിയുമായി സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ലെന്നും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പാഡിയെക്കുറിച്ചും കലാഭവന്‍ മണിയുടെ വണ്ടികളെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ വരുന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടെന്നും കുപ്രചരണങ്ങള്‍ ഏറിയ സാഹചര്യത്തിലാണ് പ്രതികരണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടേയെന്നും എന്തിനാണ് നശിപ്പിച്ച് കളയുന്നതെന്നുമായിരുന്നു ആരാധിക സമൂഹമാധ്യമത്തിലൂടെ എഴുതിയത്. കുറിപ്പിനൊപ്പം പൊടിപിടിച്ചു കിടക്കുന്ന മണിയുടെ വണ്ടിയുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. കൂടാതെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരുള്ള മണിയുടെ ഓട്ടോയെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ വാര്‍ത്ത വന്നിരുന്നു.

പാഡിയില്‍ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങള്‍ക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഞാനല്ല. തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്.'രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍.എല്‍.വി. രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം

പ്രിയ സ്‌നേഹിതരെ, കുറച്ചു നാളായി സമൂഹമാധ്യമങ്ങളിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ പാഡിയെക്കുറിച്ചും മണി ചേട്ടന്റെ വണ്ടികളെക്കുറിച്ചും ഉള്ള പരാമര്‍ശങ്ങള്‍ കാണാന   ിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കണ്ടിരുന്നു. ഈ കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്.

കാരണം ഇതിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാന്‍ താമസിക്കുന്നത്. മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അര്‍ഹതപ്പെട്ട അവകാശികളില്‍ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണങ്ങള്‍ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.

മണി ചേട്ടന്‍ മരിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങള്‍. പാഡിയില്‍ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങള്‍ക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യല്‍മീഡിയയില്‍ ഏറെ കുപ്രചരണങ്ങള്‍ ഏറിയത്.

ഈ ഓട്ടോറിക്ഷ മണി ചേട്ടന്‍ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്. ഇത് മണി ചേട്ടന്‍ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ ഇത് മണി ചേട്ടന്‍ ഉപയോഗിച്ചിട്ടുണ്ട്. മണി ചേട്ടന്‍ ഉപയോഗിച്ച വണ്ടികള്‍ പണ്ടത്തെ ലാബര്‍ട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടന്‍ ഓടിച്ചിരുന്നത്. സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടന്‍ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷയാണ്. അത് ഒരുപാട് നാളുകളായി ഓടിക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു.

അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തില്‍ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസയോഗ്യമല്ലാതാവുകയും ചെയ്തു. അവര്‍ ദുരിതാശ്വാസ ക്യാംപിലായിരുന്നു താമസം. ആ വീടിന്റെ മുന്‍പിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാല്‍ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാന്‍ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോള്‍ മണി ചേട്ടന്‍ പണിയിച്ച കലാഗൃഹത്തിലാണ് താമസിക്കുന്നത്. അതിനിടയിലാണ് ഈ കുപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴിനടത്തുന്നത്...

ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങള്‍ സാമ്പത്തികമായി ഏറെ പുറകില്‍ നില്‍ക്കുന്നവരാണ്.മണി ചേട്ടന്‍ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം. മണി ചേട്ടന്റെ തണലില്‍ ആണ് ഞങ്ങള്‍ ജീവിച്ചത്. കാര്യങ്ങള്‍ അറിഞ്ഞ് മാത്രം കുപ്രചരണങ്ങള്‍ നടത്തുക. ചാലക്കുടിയില്‍ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാന്‍ വേണ്ടി അവനവന് തോന്നുന്ന രീതിയില്‍ പ്രചാരണം നടത്താതിരിക്കുക...... സത്യം വദ ... ധര്‍മ്മം ചര...

 

Facebook post of RLV Ramakrishnon brother about Kalabhavan Mani

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES