Latest News

ആദ്യ ഷോ കാണാനെത്തുന്നവർക്കായി കിടിലൻ മത്സരവുമൊരുക്കി എന്നാലും ശരത്തിന്റെ അണിയറപ്രവർത്തകർ; വില്ലനെ കണ്ടെത്തുന്ന ആദ്യത്തെ 25 പേരെ കാത്തിരിക്കുന്നത് മറ്റൊരു കട്ട സസ്‌പെൻസ് ; ടീസർ കാണാം

Malayalilife
ആദ്യ ഷോ കാണാനെത്തുന്നവർക്കായി കിടിലൻ മത്സരവുമൊരുക്കി എന്നാലും ശരത്തിന്റെ അണിയറപ്രവർത്തകർ;  വില്ലനെ കണ്ടെത്തുന്ന ആദ്യത്തെ 25 പേരെ കാത്തിരിക്കുന്നത് മറ്റൊരു കട്ട സസ്‌പെൻസ് ; ടീസർ കാണാം

എക്കാലവും ഒരു പിടി പുതുമുഖങ്ങളെ മലയാളസിനിമക്കു സമ്മാനിച്ചിട്ടുള്ള സംവിധായകൻ് ബാലചന്ദ്രമേനോന്റെ ഏറ്റവും പുതിയ ചിത്രം എന്നാലും ശരത് വെള്ളിയാഴ്‌ച്ച തിയേറ്ററുകളിലെത്തുകയാണ്. ക്യാംപസ് പശ്ചാത്തലത്തിലുള്ള പ്രണയത്തിനൊപ്പം സസ്‌പെൻസും ഇഴചേർന്നതാണു ചിത്രമാണെന്നു ആദ്യ ട്രെയിലറിലൂടെ വ്യക്തമാക്കിയ അണിയറക്കാർ പ്രേക്ഷകർക്കായി ഒരു കിടിലൻ മത്സരവും റിലീസിനൊടുനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു.

വയ് രാജാ വയ് ' എന്ന പേരിൽ ക്ലൈമാക്‌സ് കോണ്ടസ്റ്റ് മത്സരമാണ് അണിയറപ്രവർത്തകർ ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രേക്ഷകർ ചെയ്യേണ്ടത് ആദ്യ ഷോ തന്നെ കാണുക എന്ന് മാത്രമാണ്. പിന്നീട് ഇടവേളയിൽ ഈ കഥയിലെ യഥാർത്ഥ വില്ലനെ കണ്ടെത്തി നിങ്ങൾ സംശയിക്കു വില്ലന്റെ യഥാർത്ഥ പേരോ കഥാപാത്രത്തിന്റെ പേരോ 93888-88288 എന്ന നമ്പറിലേക്ക് മേസ്സേജ് (SMS) അയ്ക്കുക. ശരിയുത്തരം അയക്കുന്ന ആദ്യത്തെ 25 പങ്കാളികൾക്കായി ഒരുക്കിയിരിക്കുന്നത് അത് മറ്റൊരു കട്ട സസ്പെൻസ് എന്നാണ് സംവിധായകനായ ബാലചന്ദ്രമേനോൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

റിലീസിന് മുമ്പായി ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറും പുറത്തിറക്കി.
നവാഗതരായ ചാർലി ജോസ്, നിധി ആരുൺ, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാലചന്ദ്രമേനോനും പ്രധാന വേഷത്തിലെത്തുന്നു. മല്ലിക സുകുമാരൻ, സുരഭി ലക്ഷ്മി, മേജർ രവി, ലാൽ ജോസ്, ജൂഡ് ആന്റണി, സിദ്ധാർഥ് ശിവ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കൃഷ്ണ കാല സിനിമാസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ബാലചന്ദ്രമേൻ പ്രേക്ഷകർക്കെഴുതിയ കുറിപ്പ് വായിക്കാം

Ennaalum Sarath Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES