Latest News

ഇന്ത്യ ഈസ് ഇന്ദിര ആന്‍ഡ് ഇന്ദിര ഈസ് ഇന്ത്യ..'; കങ്കണയുടെ 'എമര്‍ജന്‍സി' യുടെ ട്രെയിലര്‍ പുറത്ത്; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്

Malayalilife
 ഇന്ത്യ ഈസ് ഇന്ദിര ആന്‍ഡ് ഇന്ദിര ഈസ് ഇന്ത്യ..'; കങ്കണയുടെ 'എമര്‍ജന്‍സി' യുടെ ട്രെയിലര്‍ പുറത്ത്; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്

റെ ചര്‍ച്ചകള്‍ക്ക് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ കങ്കണ റണൗത്തിന്റെ ആദ്യ സംവിധാനം സംരംഭമാണ് 'എമര്‍ജന്‍സി'. താരം തന്നെ നായികയായെത്തുന്ന ചിത്രം വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നതോടെ നിരവധി മതസംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് പല തവണയാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കേണ്ടി വന്നത്. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ വൈകിയതും തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 

അനുപം ഖേറിന്റെ ജയപ്രകാശ് നാരായണ്‍ എന്ന കഥാപാത്രം, കങ്കണയുടെ ഇന്ദിരാ ?ഗാന്ധി എന്ന കഥാപാത്രത്തിന് ജയിലില്‍ നിന്ന് കത്തെഴുതുന്നതിലാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനേക്കുറിച്ചും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളേക്കുറിച്ചുമൊക്കെ ട്രെയിലറില്‍ പ്രതിപാ?ദിക്കുന്നുണ്ട്. സഞ്ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരും എമര്‍ജന്‍സിയുടെ മുന്‍പ് വന്ന ട്രെയിലറിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്തെ കഥയും ഇന്ദിരയുടെ മരണവും എല്ലാം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. 

പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്.സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാക്കമ്മറ്റി അറിയിച്ചിരുന്നു. 

ജനുവരി 17നാണ് ചിത്രത്തിന്റെ റിലീസ്. 1975-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളില്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ കീഴിലുള്ള ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്. കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.

Emergency Official Trailer 2 Kangana Ranaut

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക