മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖറും കാര്‍ പ്രേമികളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പുത്തന്‍ കാറുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും ഡ്രൈവിങ്ങിലും ഇവര്‍ക്കുള്ള പാഷന്‍ പലപ്പോഴായി വാര്‍ത്തയായിട്ടുണ്ട്.മമ്മൂട്ടിക്കും ദുല്‍ഖറിനുമായി വിവിധയിനം കാറുകളുടെ ഒരു വലിയ കളക്ഷന്‍ തന്നെയുണ്ട്. പുതുതായി ഇറങ്ങുന്ന ഫോണുകളെക്കുറിച്ചും മറ്റു സാങ്കേതിക ഉപകരണത്തെക്കുറിച്ചുമൊക്കെ മമ്മൂക്കയ്ക്ക് നല്ല അറിവാണെന്ന ്പല താരങ്ങളും പറയാറുണ്ട്. വാഹനമോടിച്ച് തിരക്കുളള റോഡിലൂടെ പോകുന്ന താരങ്ങളെ പിന്തുടര്‍ന്ന് ആരാധകര്‍ പിന്നാലെ എത്തുന്നത് മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. പലപ്പോഴും അത്തരം സാഹസീക യാത്രകള്‍ പാടില്ലെന്ന് താരങ്ങള്‍ ആരാധകരോട് പറയാറുമുണ്ട്.
കണ്‍വേര്‍ട്ടബിള്‍ കാറില്‍ സുഹൃത്തിനോടൊപ്പം ഡ്രൈവ് ചെയ്ത് പോകുന്ന ദുല്‍ഖറിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുറന്ന കാറില്‍ യാത്ര ചെയ്യുന്ന ദുല്‍ഖറിനെ പിന്തുടര്‍ന്ന് എത്തിയ ആരാധകന്‍ ദുല്‍ഖറിനോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ചെറുപ്പക്കാരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ എടുത്ത ആരാധകന്‍ ആദ്യം കാറില്‍ ദുല്‍ഖറിനെ കണ്ടു ഞെട്ടിയെങ്കിലും വണ്ടിയില്‍ മുന്നിലെത്തിയപ്പോള്‍ ഇക്കാ എങ്ങോട്ടെന്ന് ചോദിക്കുന്നതും 'കുമരകം വരെ...'എന്ന് ദുല്‍ഖര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. താരപുത്രനാണെങ്കിലും അതിന്റെ യാതൊരു ജാടയും കാണിക്കാതെയുളള ദുല്‍ഖറിന്റെ പെരുമാറ്റവും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നാളുകള്‍ക്ക് മുന്‍പ് കാറോട്ടിക്കുന്ന മറിയത്തിന്റെ ചിത്രം ദുല്‍ഖര്‍ പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും വാഹനപ്രേമം കുഞ്ഞുമറിയത്തിനും കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്.