ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ഐ സ്മാര്‍ട് ശങ്കര്‍' തീയേറ്ററുകളില്‍ എത്തിയിട്ട് 4 വര്‍ഷങ്ങള്‍ തികയുമ്പോള്‍ റാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന 'ഡബിള്‍ ഐ സ്മാര്‍ടിന്റെ' ടീസര്‍ പുറത്ത്. റാമിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിട്ടത്. പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗനാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഉസ്താദ് ഐ സ്മാര്‍ട് ശങ്കറായി റാം തിരിച്ചെത്തുന്നു. കാവ്യ താപര്‍ നായികയായി എത്തുമ്പോള്‍ ബിഗ് ബുള്‍ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാര്‍ട് ശങ്കര്‍ പോലെ തന്നെ ഡബിള്‍ ഐ സ്മാര്‍ട്ടിലും ആക്ഷന്‍ പാക്കഡ് ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രതീക്ഷിക്കാം. രോമാഞ്ചം നല്‍കുന്ന സീനുകളില്‍ ഒന്നായി ക്ലൈമാക്‌സ് മാറും. രണ്ടിരട്ടി ഡോസില്‍ മാസ് ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ടീസറിലൂടെ ലഭിച്ചു.
സ്‌ക്രീനില്‍ റാമിന്റെ എനര്‍ജി തന്നെയാണ് പ്രധാന ആകര്‍ഷണം. അഭിനയ മുഹൂര്‍ത്തങ്ങളും മാസ് ഡയലോഗുകള്‍ കൊണ്ടും സ്‌ക്രീനിലെ മാസ് അപ്പീല്‍ കൊണ്ടും റാം ഇളക്കിമറിക്കും എന്ന് നിസംശയം പറയാം. ബിഗ് ബുള്‍ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോള്‍ കഥ മറ്റൊരു ലെവലിലേക്ക് മാറും. ആദ്യ ഭാഗത്തേക്കാള്‍ ഇരട്ടി ക്യാന്‍വാസില്‍ ചിത്രം എത്തുമ്പോള്‍ ഇരട്ടി എന്റര്‍ടൈന്മെന്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.
റാമിന്റെ ആരാധകര്‍ക്കുള്ള മികച്ച വിരുന്നായി ടീസര്‍ മാറി. ടീസര്‍ കൊണ്ട് പ്രതീക്ഷകള്‍ വാനോളമായി ഉയര്‍ന്ന് കഴിഞ്ഞു. തീയേറ്ററുകളില്‍ ടീസര്‍ നല്‍കിയ മാസ് മോമന്റ്സ് പ്രതീക്ഷിക്കാം. കൂടുതല്‍ അപ്ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടും. ഛായാഗ്രഹണം - സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യുസിക്ക് - മണി ശര്‍മ്മ , സ്റ്റണ്ട് ഡയറക്ടര്‍ - കീച, റിയല്‍ സതീഷ്, പി ആര്‍ ഒ - ശബരി