ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ഐ സ്മാര്‍ട് ശങ്കര്‍' തീയേറ്ററുകളില്‍ എത്തിയിട്ട് 4 വര്‍ഷങ്ങള്‍ തികയുമ്പോള്‍ റാം പൊതിനേനിയും സംവിധായകന് പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. പുരി കണക്ട്സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിഷ്ണു റെഡ്ഢിയാണ് സി ഇ ഒ . ഐ സ്മാര്‍ട്ട് ശങ്കറിനെക്കാള്‍ രണ്ടിരട്ടി മാസും രണ്ടിരട്ടി എന്റര്‍ടൈന്‍മെന്റോട് കൂടിയാകും രണ്ടാം ഭാഗം ഇറങ്ങുന്നത്.
റാമിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകള്‍ അണിയറപ്രവര്‍ത്തകര്‍ കൊണ്ടും ചില വിശിഷ്ടാഥികള്‍ കൊണ്ടും സമ്പന്നമായി. ചിത്രത്തിന്റെ ക്ലാപ് ചാര്‍മി നിര്വഹിച്ചപ്പോള് റാം പൊതിനെനിയുടെ ഷോട്ടോടുകൂടി പുരി ജഗന്നാഥ് സംവിധാനം തുടക്കം കുറിച്ചു. 'ഐ സ്മാര്‍ട്ട് ശങ്കര്‍ അഥവാ ഡബിള്‍ ഐ സ്മാര്‍ട്ട്' എന്ന സംഭാഷണത്തോട് കൂടി മുഹൂര്‍ത്തം ഷോട്ട് നടന്നു.
ജൂലൈ 12 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. റാം പൊതിനെനിയുടെയും പുരി ജഗന്നാഥിന്റെയും സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച വിജയമായിരുന്നു ഐ സ്മാര്‍ട്ട് ശങ്കര്‍. രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തിന്റെ പ്രതീക്ഷകള്‍ വാനോളമാണ്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 8, 2024ല്‍ മഹാ ശിവരാത്രി നാളില്‍ ചിത്രം തീയേറ്ററുകളിലെത്തും. പി ആര് ഒ - ശബരി