മലയാളസിനിമയില്‍ സ്വതസിദ്ധമായ അഭിനയം കാഴ്ച വച്ച നടിയാണ് ദിവ്യ ഉണ്ണി. ആകാശ ഗംഗ,ഫ്രണ്ട്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്ര്ദ്ധ ആകര്‍ഷിച്ച നടിയാണ് ദിവ്യ. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമായ നടി സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഭര്‍ത്താവും മക്കളുമൊത്തുളള ചിത്രങ്ങള്‍ ദിവ്യ ഇടയ്ക്കിടെ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ദിവയ് ഉണ്ണിഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഒരാളുടെ ചോദ്യവും അതിനുള്ള ദിവ്യ ഉണ്ണിയുടെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ദിവ്യ ഉണ്ണി സാധാരണ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറ്. അത്തരമൊരു ചിത്രത്തിന് താഴെ ഒരു ആരാധകന്റെ ചോദ്യം, ഭര്‍ത്താവ് എവിടെ എന്നായിരുന്നു. ഇതിനുള്ള ദിവ്യ ഉണ്ണിയുടെ മറുപടി ഒരു ചിത്രത്തിനൊപ്പം എത്തി. മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ദിവ്യ എഴുതി. ഫോട്ടോഗ്രാഫറെ കാണണമെങ്കില്‍ ഈ ചിത്രം സൂം ചെയ്താല്‍ മതി. ദിവ്യ ഉണ്ണി കൂളിംഗ് ഗ്ലാസ് വച്ച് നില്‍ക്കുന്ന ചിത്രത്തില്‍ ഗ്ലാസില്‍ ഫോട്ടോഗ്രാഫറും പതിഞ്ഞിട്ടുണ്ട്. ദിവ്യയുടെ ഭര്‍ത്താവ് തന്നെയാണ് ചിത്രമെടുത്തിരിക്കുന്നത്. യുഎസിലെ ടെക്സാസില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രം.