മലയാള സിനിമയെ ഇന്നലെ ഞെട്ടിച്ചത് മുകേഷിനെതിരെയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെയും ഉയര്‍ന്ന ലൈംഗികാരോപണമാണ്. ഈ ആരോപണങ്ങള്‍ ഉയരും മുമ്പ് തന്നെ ഇരുവരുടെയും ഭാര്യമാര്‍ മുമ്പ് ഇവര്‍ക്ക് മറ്റ് അവിഹിത ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതൊടൊപ്പം തന്നെ മലയാള സിനിമയിലെ നടന്‍മാര്‍ക്ക് പലര്‍ക്കും അവിഹിത ബന്ധങ്ങളുണ്ടെന്നും ഇതിന്റെ പേരിലാണ് ഇവരുടെ ഭാര്യമാര്‍ ഇവരെ ഉപേക്ഷിക്കുന്നതെന്നും മറ്റ് കല്യാണം കഴിക്കുന്നതെന്നും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. മറ്റ് പല കാരണങ്ങള്‍ കൊണ്ട് ബന്ധം വേര്‍പ്പെടുത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ പ്രണയിച്ച് കല്യാണം കഴിച്ചവരാണ് ഡിവോഴ്സില്‍ മുന്നിട്ട് നില്‍കുന്നത്. ഇനി നമ്മുക്ക് മലയാള സിനിമയില്‍ രണ്ടും അതില്‍ കൂടുതല്‍ തവണയും വിവാഹിതരായ നടന്മാരെ കുറിച്ച് അറിയാം.
മുകേഷ്- സരിത
നടന്‍ മുകേഷും നടി സരിതയും വിവാഹം ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ്. മുകേഷും സരിതയും 1988 ലായിരുന്നു പ്രണയിച്ച് വിവാഹിതരായത്. ശേഷം 2011 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. എന്നാല്‍ മുകേഷിന്റെ ദേഹോദ്രപവും മദ്യപാനവും പരസ്ത്രീ ബന്ധവും സഹിക്കാനാകാതെയാണ് വേര്‍പിരിഞ്ഞതെന്ന് സരിത പിന്നീട് പറഞ്ഞിരുന്നു. തുടര്‍ന്ന് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തു
സായ്കുമാര്‍-പ്രസന്ന
നടന്‍ സായികുമാറും നാടകനടിയായിരുന്ന പ്രസന്നകുമാരിയും പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. 1986 വിവാഹിതരായ ഇവരുടെയും ദാമ്പത്യം പാതി വഴിയില്‍ അവസാനിച്ചു. നടി ബിന്ദു പണിക്കരോടൊത്ത് സായികുമാര്‍ ജീവിച്ച് തുടങ്ങിയതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാറിന് തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രസന്നകുമാരിയ്ക്ക് തന്നെക്കാള്‍ ആറ് വയസ്സ് കൂടുതലാണെന്നും വിവാഹ ശേഷമാണ് താനിക്കാര്യം അറിയുന്നതെന്നുമാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യയ്‌ക്കെതിരെ സായ്കുമാര്‍ മുന്നോട്ട് വച്ച വാദം.
മനോജ് കെ ജയന്‍-ഉര്‍വശി
1999 ലാണ് മനോജ് കെ ജയനും നടി ഉര്‍വശിയും പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍ എട്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ല്‍ ഇരുവരും വിവാഹ മോചിതരായി. ഉര്‍വശി പരിപൂര്‍ണമായും മദ്യത്തിന് അടിമയാണെന്നാണ് ഡിവോഴ്സ് സമയത്ത് വേര്‍പിരിയലിന് കാരണമായി നടന്‍ മനോജ് കെ ജയന്‍ പറഞ്ഞിരുന്നത്. ഉര്‍വശിയുമായി വേര്‍പിരിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മനോജ് കെ ജയന്‍ വേറെ വിവാഹം ചെയ്തു. ആറ് വര്‍ഷത്തിന് ശേഷം ഉര്‍വശിയും മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു.
ദിലീപ്- മഞ്ജു വാര്യര്‍
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ദിലീപും മഞ്ജു വാര്യരും ഒളിച്ചോടി കല്യാണം കഴിച്ചത്. ഇതേതുടര്‍ന്ന് സിനിമയില്‍ നിന്നും മഞ്ജുവാര്യര്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ 1998ല്‍ വിവാഹിതരായ ദിലീപ്-മഞ്ജു ജോടികളുടെ ദാമ്പത്യം 2015-ല്‍ അവസാനിക്കുകയായിരുന്നു. കാവ്യാ മാധവുമായിട്ടുള്ള ബന്ധത്തെതുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞതെന്ന് അന്നേ അഭ്യുഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ദിലീപ് തള്ളിയെങ്കിലും2016-ല്‍ കാവ്യാമാധവനെ ദിലീപ് വിവാഹം ചെയ്യുകയും ചെയ്തു.
ഗണേശ് കുമാര്‍- യാമിനി
1994-ല്‍ ലാണ് ഗണേഷ്‌കുമാര്‍ യാമിനി തങ്കച്ചിയെ വിവാഹം ചെയ്യുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 2013 മാര്‍ച്ച് 20 ന് ഇരുവരും ഡിവോഴ്‌സ് ആയി. ഗണേഷിന് പരസ്ത്രീ ബന്ധം ആരോപിച്ചാണ് യാമിനി കേസ് നല്‍കിയത്. വിവാദനായിക സോളാര്‍ സരിതയുടെ പേര് ചേര്‍ത്തും ഗണേഷിന്റെ പേര് പ്രചരിച്ചിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്കൊടുവില്‍ 2014-ജനുവരി 14-നു സ്വകാര്യ ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ ബിന്ദുമേനോനെ ഗണേഷ് കുമാര്‍ പുനര്‍വിവാഹം ചെയ്തു.
ബാല- അമൃത
മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട നടനായ ബാല ഗായികയായ അമൃതയെ 2010 ലാണ് സ്നേഹിച്ച് വിവാഹം ചെയ്യുന്നത്. എന്നാല്‍ 2015 ഓടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. പക്വതയില്ലാത്ത പ്രായത്തിലെ വിവാഹമായിരുന്നു ഇരുവരുടേതെന്നാണ് അമൃതയുടെ വിവാഹമോചനത്തെക്കുറിച്ചു അമൃതയുടെ അച്ഛന്‍ പ്രതികരിച്ചത്. എന്നാല്‍ ഇവരുടെ വിവാഹമോചനത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്ന് അഭ്യുഹങ്ങള്‍ പ്രചരിക്കുമ്പോഴും ആര്‍ക്കും വ്യക്തമായ കാരണം ഇനിയും അറിയില്ല.
സിദ്ധാര്‍ഥ് ഭരതന്‍-അഞ്ജു വിവാഹം
ഭരതന്റെയും കെപിഎസി ലളിതയുടെയും മകനായ സിഥാര്‍ഥ് ഭരതനും ഒരു തകര്‍ന്ന വിവാഹജീവിതത്തിന്റെ ഇരയാണ്. 2009 ല്‍ വിവാഹിതരായ സിദ്ധാര്‍ഥും അഞ്ചുവും 2014ല്‍ വിവാഹ മോചിതരാവുകയായിരുന്നു. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ തങ്ങളുടെ ഇടയില്‍ ഉള്ളതായി കാണിച്ചാണ് ഇരുവരും വിവാഹമോചിതരായത്. അഞ്ചു മോഹന്‍ദാസ് കമ്മട്ടിപ്പാടം, എസ്രാ എന്നീ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയിരുന്നു. തുടര്‍ന്ന് അഞ്ചു മഹേഷിന്റെ പ്രതികാരത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സുജിത്ത് ശങ്കറിനെ വിവാഹം ചെയ്തു.
ജഗതി ശ്രീകുമാര്‍- മല്ലിക സുകുമാരന്‍
മലയാളത്തിലെ ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറും ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരു യുവതിയെ കല്യാണം കഴിച്ച ആളാണ്. മല്ലിക സുകുമാരനായിരുന്നു ജഗതിയുടെ ആദ്യ ഭാര്യ. ജഗതിയുടെ മദ്യപാനമാണ് ഇവിടെ വില്ലനായത്. പ്രശ്നങ്ങളെ തുടര്‍ന്ന് മല്ലികയുമായി വേര്‍പിരിഞ്ഞാണ് ജഗതി ശോഭയെ ജീവിതസഖിയാക്കിയത്. എന്നാല്‍ പിന്നീട് ജഗതിയുടെ അപകടത്തിന് പിന്നാലെയാണ് ജഗതിക്ക് കല എന്ന മറ്റൊരു യുവതിയും ഭാര്യയായി ഉണ്ടെന്നുള്ള കാര്യം പുറംലോകമറിഞ്ഞത്. ഈ ബന്ധത്തിലാണ് ശ്രീലക്ഷ്മി ഉള്ളത്.
സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.