Latest News

മലയാളത്തിലെ കടുവ കടുവ തമിഴിലെത്തിയപ്പോള്‍ കരടി കരടി; സ്പടികം സിനിമയിലെ ഡബ്ബിങ് അനുഭവങ്ങള്‍ പങ്കുവച്ച്‌ സംവിധയകാൻ ആലപ്പി അഷറഫ്

Malayalilife
 മലയാളത്തിലെ കടുവ കടുവ തമിഴിലെത്തിയപ്പോള്‍ കരടി കരടി; സ്പടികം സിനിമയിലെ ഡബ്ബിങ് അനുഭവങ്ങള്‍ പങ്കുവച്ച്‌ സംവിധയകാൻ  ആലപ്പി അഷറഫ്

ലയാള സിനിമാ പ്രേമികള്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഒരു സിനിമയാണ് സ്ഫടികം.  ഇന്നും മലയാളികള്‍ക്ക് ആട് തോമയായി മോഹന്‍ലാലും ചാക്കോ മാഷായി തിലകനും നിറഞ്ഞാടിയ ചിത്രം ഏറെ പ്രിയപ്പെട്ടതാണ്. മലയാളികള്‍ എന്നും ഓര്‍ക്കുന്ന മറ്റൊരു കഥാപാത്രം കൂടി ചിത്രത്തിലുണ്ട്, ചാക്കോ മാഷിനെ 'കടുവ കടുവ' എന്ന് വിളിക്കുന്ന മൈന. ആ മൈനയ്ക്ക് ശബ്ദം നല്‍കിയ ഓര്‍മ്മകള്‍  പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകനും നടനുമായ ആലപ്പി അഷറഫ്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..

സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തില്‍ എനിക്കും ക്ഷണമുണ്ടായിരുന്നു. അവര്‍ എന്നെ വേദിയിലേക്ക് വിളിച്ച്‌ എന്‍്റെ പേര് ആലേഖനംചെയ്ത ഒരു ഷീല്‍ഡ് നല്കി എനിക്ക് ആദരവ് തന്നു.
എന്തിനന്നോ. ആ സിനിമയില്‍ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാര്‍ക്കൊന്നുമല്ല.. പിന്നയോ.. ? അതിലെ അതികായകനായ ചാക്കോ മാഷ്നെ " കടുവാ കടുവാ " എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി, ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു.

സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു.
ആ സമയം ലാല്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു . റി റിക്കാര്‍ഡിംഗിന്‍്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങള്‍ക്കായ് അന്ന് ലാലിന്‍്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.
ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്ബോള്‍, മൈനയുടെ സീക്വന്‍സ് വന്നപ്പോള്‍ ഞാന്‍ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകന്‍ ഭദ്രന്‍ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആവര്‍ത്തിച്ചു .മൈനക്ക് വേണ്ടിയുള്ള എന്‍്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിന്‍്റെ കാര്യത്തില്‍ അങ്ങിനെ തീരുമാനമായ്.

സ്ഫടികം സൂപ്പര്‍ ഹിറ്റായപ്പോള്‍ തമിഴിലും മൊഴിമാറ്റം നടത്തി .
അവരും എന്നെ വിളിച്ചു . ഈ കിളിയുടെ ശബ്ദം ചെയ്യാന്‍, "ഇവിടെ ഇത് ചെയ്യാന്‍ ആളില്ല സാര്‍.. " മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാല്‍ പോരെയെന്ന് ഞാന്‍ ചോദിച്ചു. ഇല്ല സാര്‍ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാര്‍ഗ്ഗമൊന്നുമില്ല സഹായിക്കണം.

കൊച്ചിയില്‍ നിന്നും രാവിലെത്തെ വിമാനത്തില്‍ മദിരാശിയില്‍ എത്തി , സ്ഫടികം മോഡല്‍ ശബ്ദത്തില്‍ "കരടി കരടി " എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തില്‍ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.

Director Alleppey Ashraf words about spadikam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക