Latest News

ധ്യാൻ ശ്രീനിവാസൻ - ആകാശ് നാരായൺ കൂട്ട്കെട്ട്; വമ്പൻ ചിത്രത്തിന് തുടക്കം; സന്തോഷത്തിൽ ആരാധകർ

Malayalilife
ധ്യാൻ ശ്രീനിവാസൻ - ആകാശ് നാരായൺ കൂട്ട്കെട്ട്; വമ്പൻ ചിത്രത്തിന് തുടക്കം; സന്തോഷത്തിൽ ആരാധകർ

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആകാശ് നാരായൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച്  നിർവ്വഹിച്ചു. യാൻ സ്റ്റുഡിയോസിന്റെ ബാനറിൽ സലീഷ് കൃഷ്ണ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിജു സണ്ണി, ശരത് സഭ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ അനിരുദ്ധൻ തിരക്കഥ സംഭാഷണമെഴുതുന്നുജനീഷ് ജയനന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിംങ്-കിരൺ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത് പ്രഭാകർ സി, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ, പ്രൊജക്ട് ഡിസൈനർ-വിപിൻ കൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നംബാല,പരസ്യക്കല-യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.

Dhyan Sreenivasan New Movie Switch On

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES