Latest News

നായികയായി അരങ്ങേറ്റം; തിരിച്ചുവരാനെരുങ്ങി ധന്യ മേരി വര്‍ഗ്ഗീസ്

Malayalilife
നായികയായി അരങ്ങേറ്റം; തിരിച്ചുവരാനെരുങ്ങി ധന്യ മേരി വര്‍ഗ്ഗീസ്

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും സീരിയലിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി ധന്യ മേരി. ഭര്‍ത്താവ് ജോണ്‍ ജാക്കോബ് റിയല്‍ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പുകിലുകള്‍ എല്ലാം കെട്ടടങ്ങിയ ശേഷമാണ് ധന്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . 'സീതാ കല്യാണം' എന്ന് പേരിട്ടിരിക്കുന്ന  സീരിയലിലുടെയാണ് നടി അഭിനയ രംഗത്തേക്കുള്ള പുതിയ തിരിച്ചുവരവിനെരുങ്ങുന്നത്. നടി അനന്യയാണ് സീരിയലിന്റെ ടൈറ്റില്‍ സോങ് ആലപിച്ചിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.


2012 ല്‍ വിവാഹിതയായ ശേഷംമാണ് ധന്യ സിനിമാ രംഗത്ത് നിന്നും വിട്ട് നിന്നത്. മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ സാറമ്മ എന്ന പ്രധാന നായിക കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിച്ചത്. തുടര്‍ന്ന് വൈരം മുതല്‍ പ്രണയം വരെ അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളാണ് ധന്യയെ തേടിയെത്തിയത്. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ദ്രോണയിലെ സാവിത്രി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. കോളേജ് ഡെയ്സ്, കരയിലേക്കൊരു കടല്‍ദൂരം, വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളൊക്കെ ധന്യയുടെ നേട്ടങ്ങളാണ്.


 
ഒരു ചെറിയ ഇടവേളക്ക് ശേഷം മിനിസ്‌ക്രീനിലൂടെയാണ് ധന്യ തിരിച്ചുവരവിനൊരുങ്ങുന്നത്. ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീത കല്യാണം എന്ന പരമ്പരയില്‍ നായികയാണ് ഇനി ധന്യ മേരി എത്തുന്നത്. സീത കല്യാണം ധന്യയുടെ രണ്ടാമത്തെ സീരിയലാണ്. അനിയത്തിയെ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന സീത എന്ന കഥാപാത്രമായിട്ടാണ് ധന്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചാനല്‍ പുറത്ത് വിട്ട സീരിയലിന്റെ ടൈറ്റില്‍ സോങ് ആലപിച്ചിരിക്കുന്നത് നടി അനന്യയാണ്.

Read more topics: # Dhanya Mary Varghese,# Back,#
Dhanya Mary Varghese,Back,Serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES