താരങ്ങളുടെ മെഴുകു പ്രതിമകള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. അമിതാബ് ബച്ചന്‍ ഐശ്വര്യറായ് കരീന, മാധുരി ദിക്ഷിത് തുടങ്ങി നിരവധി താരങ്ങളുടെ മെഴുകുപ്രതിമകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ താര സുന്ദരി ദീപിക പദുക്കോണിന്റെ മെഴുകു പ്രതിമയാണ് ശ്രദ്ധനേടുന്നത്.
ഒറിജിനാലിറ്റി കൊണ്ട് പലപ്പോഴും ശ്രദ്ധ നേടുന്നതാണ് മെഴുകു പ്രതിമകള്‍. സൂപ്പര്‍ താരങ്ങളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും മറ്റും മെഴുകു പ്രതിമകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ലണ്ടനിലെ മാഡം ടുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിലെ പ്രമുഖര്‍ക്കൊപ്പം ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും എത്തി. മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ ദീപികയുടെ രണ്‍വീറിന്റെയും വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറാലാവുന്നത്. പ്രതിമ അനാച്ഛാദന ചടങ്ങില്‍ ദിപീകയ്ക്കൊപ്പം ഭര്‍ത്താവും അച്ഛന്‍ പ്രകാശ് പദുക്കോണും അമ്മ ഉജ്ജ്വല പദുക്കോണും ഉണ്ടായിരുന്നു.
മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.ദീപിക പദുകോണിന്റെ മെഴുക് പ്രതിമ വീട്ടില്‍ കൊണ്ട്പോകാമോയെന്നു ചോദിക്കുന്ന രണ്‍വീറും പ്രതിമ കണ്ടിട്ട് എന്ത് തോന്നുന്നു ദീപിക ചോദിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.രണ്‍വീറിന്റെ അടുത്ത ചിത്രം ലണ്ടനില്‍ ആണ് ചിത്രീകരിക്കുന്നത്. ആ സമയത്തു തന്നെ മിസ് ചെയ്യുകയാണെങ്കില്‍ ഇവിടേയ്ക്ക് പോന്നാല്‍ മതി എന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്ക് പറന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗല്ലി ബോയിലെ റാപ്പര്‍ ലുക്കിലായിരുന്നു രണ്‍വീര്‍. ഇരുവരും മാധ്യമങ്ങള്‍ക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു.രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. കഴിഞ്ഞ നവംബര്‍ മാസമാണ് ഇരുവരും വിവാഹിതരായത്. ആറു വര്‍ഷത്തെ പ്രണയമാണ് ദീപിക - രണ്‍വീര്‍ വിവാഹത്തിലേക്കെത്തിയത്. ഇരുവരുമൊന്നിച്ച 'രാം ലീല' യുടെ ചിത്രീകരത്തിനിടെ ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു.