ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ കുഞ്ഞതിഥിക്കായി ഉള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ഞിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദീപിക.
ദീപികയുടെ നിറവയര്‍ ചേര്‍ത്തുപിടിച്ച് പിന്‍കഴുത്തില്‍ ചുംബിക്കുന്ന രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വിന്‍ ഡീസല്‍, പ്രിയങ്ക ചോപ്ര, ഹര്‍ഭജന്‍ സിങ് തുടങ്ങി നിരവധിപ്പേരാണ് ദീപികയ്ക്ക് ആശംസകളുമായി എത്തുന്നത്.
നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തില്‍ ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്. താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.