Latest News

പച്ചപ്പട്ടുസാരിയില്‍ സുന്ദരിയായി നിറവയറില്‍ ദീപിക; കൈപിടിച്ച് കരുതലോടെ രണ്‍വീര്‍; മുംബൈ സിദ്ധിവിനായക ക്ഷേത്രദര്‍ശനത്തിനെത്തിയ താരദമ്പതിമാരുടെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
പച്ചപ്പട്ടുസാരിയില്‍ സുന്ദരിയായി നിറവയറില്‍ ദീപിക; കൈപിടിച്ച് കരുതലോടെ രണ്‍വീര്‍; മുംബൈ സിദ്ധിവിനായക ക്ഷേത്രദര്‍ശനത്തിനെത്തിയ താരദമ്പതിമാരുടെ ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദീപികയും രണ്‍വീറും എത്തിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്.  
            
ദീപിക പച്ചപട്ടു സാരിയില്‍ അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ തിളങ്ങിയത്. രണ്‍വീറാകാട്ടെ വൈറ്റ് കുര്‍ത്ത പൈജാമയിലും തിളങ്ങി. വളരെ കരുതലോടെ ദീപികയുടെ കൈയില്‍ പിടിച്ചായിരുന്നു രണ്‍വീര്‍ നടന്നത്. ഏറെ സുന്ദരിയായ ദീപികയുടെ നിറവയറിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.  

സെപ്തംബറിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നതെന്നാണ് രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. 2018-ല്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഇവര്‍ രണ്ടാളും ഒരു ഇന്റിമേറ്റ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്തിയത്.

Deepika Ranveer Siddhivinayak temple

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES