Latest News

ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പെണ്‍കുഞ്ഞ് പിറന്നു; ആശംസകളുമായി ആരാധകരും സിനിമാ ലോകവും; പ്രസവം മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ 

Malayalilife
 ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പെണ്‍കുഞ്ഞ് പിറന്നു; ആശംസകളുമായി ആരാധകരും സിനിമാ ലോകവും; പ്രസവം മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ 

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പെണ്‍കുഞ്ഞ്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ പിറന്നത്. സെപ്തംബര്‍ 7ന് വൈകുന്നേരത്തോടെ പ്രസവത്തിനായി ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവര്‍ക്കും കുഞ്ഞു പിറന്നത് സോഷ്യല്‍ മീഡിയയിലും ആഘോഷമാണ്. ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരും താരങ്ങളും രംഗത്തുണ്ട്. 

കഴിഞ്ഞ ദിവസം ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി വെള്ളിയാഴ്ച മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ അനുഗ്രഹം തേടി രണ്‍വീര്‍ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആയിരുന്നു. 

പച്ച നിറത്തിലുള്ള ബനാറസ് സാരി ധരിച്ചാണ് ദീപിക എത്തിയത്. ദീപികയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ അനൈത ഷറോഫാണ് താരത്തിന് സാരി സമ്മാനിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാരിയാണ് ദീപികയ്ക്കുവേണ്ടി പുനഃര്‍സൃഷ്ടിച്ചത്. സാരിക്കൊപ്പം ചെറിയ കമ്മല്‍ മാത്രമാണ് താരം അണിഞ്ഞത്. 

2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇറ്റലിയില്‍ വച്ചായിരുന്നു ആഡംബര വിവാഹം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്. നിറവയറോടെയായിരുന്നു വന്‍ ഹിറ്റായ കല്‍ക്കിയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് ദീപിക എത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദമ്പതികള്‍ പുറത്ത് വിട്ട മറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

Deepika Padukone And Ranveer Singh Welcome A Baby GirL

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES