Latest News

നിര്‍മ്മാതാവാകാന്‍ ഒരുങ്ങി ദീപിക പദുക്കോണ്‍;സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ ചിത്രമാണ് നിര്‍മ്മിക്കുക; സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കാന്‍ താത്പര്യമെന്ന് താരം

Malayalilife
  നിര്‍മ്മാതാവാകാന്‍ ഒരുങ്ങി ദീപിക പദുക്കോണ്‍;സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ ചിത്രമാണ് നിര്‍മ്മിക്കുക; സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കാന്‍ താത്പര്യമെന്ന് താരം


ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുന്നു. റാസി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ ചിത്രമാണ് ദീപിക നിര്‍മ്മിക്കുക. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദീപികയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആധാരമാക്കുന്ന ചിത്രമായിരിക്കും ഇതെന്ന് വാര്‍ത്തകളുണ്ട്. ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങും. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് ദീപികയും നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കാനാണത്രെ താരത്തിന് താത്പര്യം.

ആലിയ ഭട്ടിനെ നായികയാക്കിയാണ് മേഘ്‌ന ഗുല്‍സാര്‍ റാസി സംവിധാനം ചെയ്തത്. പാകിസ്ഥാനി പട്ടാള ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന ഇന്ത്യന്‍ ചാരവനിതയുടെ കഥ പറഞ്ഞ റാസിയില്‍ ആലിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതാണ് ദീപിക ഒടുവില്‍ അഭിനയിച്ച ചിത്രം. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന സപ്ന ദീദിയിലും ദീപികയാണ് നായിക. ചിത്രത്തിലെ നായകന്‍ ഇര്‍ഫാന്‍ ഖാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നീട്ടിവച്ചിരിക്കുകയാണ്. അതേസമയം ബോളിവുഡ് താരം രണ്‍വീര്‍ സിംഗുമായുള്ള ദീപികയുടെ വിവാഹം നവംബറില്‍ നടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
    

Read more topics: # Deepika Padukone,# producer
Deepika Padukone, producer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES