Latest News

ധനുഷിന്റെ രണ്ടാം വിവാഹം നടി മീനയുമായോ? നടന്‍ ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു; ഇരുവരും ജൂലൈയില്‍ വിവാഹിതരാവുകയോ ലിവിങ് ടുഗദറായി ജീവിക്കാനും സാധ്യതയെന്ന് വെളിപ്പെടുത്തല്‍

Malayalilife
 ധനുഷിന്റെ രണ്ടാം വിവാഹം നടി മീനയുമായോ? നടന്‍ ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു; ഇരുവരും ജൂലൈയില്‍ വിവാഹിതരാവുകയോ ലിവിങ് ടുഗദറായി ജീവിക്കാനും സാധ്യതയെന്ന് വെളിപ്പെടുത്തല്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. കഴിഞ്ഞ വര്‍ഷമായിരുന്നു ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചിരുന്നുവെങ്കിലും നിയമപരമായി ഇരുവരും മുന്നോട്ട് പോയിരുന്നില്ല. ബന്ധം അവസാനിപ്പിച്ച് രണ്ട് വീടുകളിലായി മാറി താമസിക്കുകയാണെന്നാണ് വിവരം.

വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. പല നടിമാരുടെയും പേരുകള്‍ ധനുഷിന് ഒപ്പം ചേര്‍ത്ത് എത്തിയിരുന്നു. ഇപ്പോഴിത ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നത് നടി മീനയ്ക്കൊപ്പമാണെന്ന ഒരു നടന്റെ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. 

ധനുഷ് മീന വീണ്ടും വിവാഹക്കാര്യം തമിഴ് നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ ആണ് പങ്ക് വച്ചത്.യുട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ബെയില്‍വാന്‍ വെളിപ്പെടുത്തലുകള്‍ നടത്താറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് മീനയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ധനുഷ് ഐശ്വര്യയുമായി പിരിഞ്ഞതിനാല്‍ മീനയെ വിവാഹം ചെയ്യുമെന്നും വരുന്ന ജൂലായിലാണ് വിവാഹമെന്നും ഇയാള്‍ പറയുന്നു.

രണ്ടുപേരും ചെറുപ്പക്കാരാണ്. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. അതുകൊണ്ട് ഇരുവര്‍ക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹിതരാകാതെ ലിവിംഗ് ടുഗദര്‍ പോലെ ജീവിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ബെയില്‍വാന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് രജനികാന്തിന്റെ വീടിന് മുന്നില്‍ തന്നെ വലിയ ബംഗ്ലാവ് പണിതിരുന്നു. ഇത് മക്കളെ കാണാന്‍ വേണ്ടിയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രജനികാന്ത് അതില്‍ അസ്വസ്ഥനാണെന്ന് താരം പറയുന്നു.

തുടക്കം മുതല്‍ ഒരു അച്ഛനും മകളും എന്നത് പോലെ നല്ല സ്‌നേഹബന്ധത്തിലാണ് മീനയും രജനികാന്തുമുള്ളത്. അങ്ങനെയുള്ളപ്പോള്‍ രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം', രംഗനാഥന്‍ പറയുന്നു.എന്തായാലും താരങ്ങളെ പറ്റി കേട്ടതാണ് താന്‍ പറഞ്ഞതെന്നും അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെന്നും രംഗനാഥന്‍ സൂചിപ്പിച്ചു. ഇങ്ങനെ വായില്‍ തോന്നിയത് പറയുന്ന താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. നടന്‍ രംഗനാഥന്‍, മീന-ധനുഷിനെ കുറിച്ച് സംസാരിച്ചത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ നടി മീന സിനിമയിലെത്തിയിട്ട് നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സെലിബ്രേഷന്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് രജനികാന്താണ്. അതിനര്‍ഥം ഇരുവരും തമ്മില്‍ നല്ല ഐക്യമാണെന്നാണ്. അങ്ങനെയുള്ളപ്പോള്‍ ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തലില്‍ സത്യാവസ്ഥ തിരയുകയാണ് സോഷ്യല്‍മീഡിയ.

നിലവില്‍ സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മീനയും ധനുഷും. വാത്തി എന്ന സിനിമയാണ് ധനുഷിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ഭര്‍ത്താവിന്റെ വേര്‍പാടുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ മീനയും അഭിനയത്തിലേക്ക് എത്തിയിരുന്നു.

Read more topics: # ധനുഷ് മീന
DHANUSH MEENA WEDDING RUMER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES