കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. മഞ്ജിത് ദിവാകര്‍ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03'യിലെ ആദ്യ ഗാനം മ്യൂസിക്247 കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തു. 'അമ്മപ്പൂവിന്‍' എന്ന് തുടങ്ങുന്ന ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗോഡ്വിന്‍ വിക്ടറിന്റെ വരികള്‍ക്ക് സണ്ണി വിശ്വനാഥ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗീതിയ വര്‍മനാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03 എന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റിജേഷ് ഭാസ്‌കറാണ്. ചാര്‍മിള, ആര്‍ കെ സുരേഷ്, വിനോദ് കിഷന്‍, സുയോഗ് രാജ്, ആദം ലീ, ശിവാജി ഗുരുവായൂര്‍, ഷിനോജ് വര്‍ഗീസ്, കിരണ്‍ രാജ്, അബുബക്കര്‍, നേഹ സക്‌സേന, അക്ഷിതാ ശ്രീധര്‍ ശാസ്ത്രി, അശ്വനി, നിയുക്ത എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം എന്‍ അയ്യപ്പനും ചിത്രസംയോജനം മനുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. എ.എ.ഐ.എം പ്രൊഡക്ഷന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ട് ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
അടുത്തിടെ വിജയം നേടിയ പല സിനിമകളുടെയും സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നി സിനിമകള്‍ ഇതില്‍ ഉള്‍പ്പെടും.