Latest News

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം 'ക്രിസ്റ്റഫര്‍' സെക്കന്റ് ടീസര്‍ പുറത്തിറങ്ങി

Malayalilife
മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം 'ക്രിസ്റ്റഫര്‍' സെക്കന്റ് ടീസര്‍ പുറത്തിറങ്ങി


മ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണി കൃഷ്ണന്‍സംവിധാനം ചെയ്യുന്ന  ക്രിസ്റ്റഫറിന്റെ സെക്കന്റ് ടീസര്‍ പുറത്തിറങ്ങി.'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറില്‍ DPCAW എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം.

ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. തമിഴ് താരങ്ങളായ വിനയ് റായ് ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടി ആണ് ക്രിസ്റ്റഫര്‍.

ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്‌നേഹവും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.

ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. .ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Christopher - 2nd Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES