മേക്കോവറിൽ ഞെട്ടിപ്പിച്ച് ബോളിവുഡിലെ മികച്ചനടിയും റൺവീർസിംഗിന്റെ ഭാര്യയുമായ ദീപിക പദുക്കോൺ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന 'ഛപാകി'ൽ ഗംഭീര മേക്ക് ഓവറുമായി ദീപിക പദുക്കോൺ എത്തിയത്.
താരത്തിന്റെ ലക്ഷ്മിയായുള്ള മാറ്റം വിമർശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.ദീപിക പങ്കുവച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വൻ സ്വീകര്യത നേടിക്കഴിഞ്ഞു. 2020 ജനുവരിയിൽ ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തുമെന്ന് ദീപിക തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മേഘ്‌ന ഗുൽസാറാണ്
തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകർക്ക് ചിത്രത്തിലൂടെ കാണാൻ സാധിക്കുമെന്ന് സംവിധായിക പറഞ്ഞു. പുതിയ ദീപികയെയാകും നിങ്ങൾ കാണാൻ പോകുന്നത്. ലക്ഷ്മി അഗർവാളും ദീപികയും തമ്മിൽ ആരും ശ്രദ്ധിക്കാത്ത ചില സാദൃശ്യങ്ങളുണ്ട്. ദീപികയെ തെരഞ്ഞെടുത്തതിൽ ലക്ഷ്മിയും തൃപ്തയാണ്- മേഘ്‌ന ഗുൽസാർ പറഞ്ഞു.
ദീപിക എന്റെ വേഷം അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ദീപികയെ വിലയിരുത്താൻ എനിക്ക് അവകാശമില്ല. എനിക്ക് സാധിക്കാത്ത ഒരു കാര്യമാണ് അവർ ചെയ്യുന്നത്. അനേകം മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അവരുടെ കഴിവിൽ വിശ്വാസമുണ്ട്- ലക്ഷ്മി അഗർവാൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.