Latest News

യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കി ചട്ടമ്പി;  ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ചിത്രത്തിന്റെ  ട്രയ്ലര്‍ പുറത്തിറക്കിയത് അനുരാഗ് കശ്യപ്

Malayalilife
topbanner
യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കി ചട്ടമ്പി;  ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ചിത്രത്തിന്റെ  ട്രയ്ലര്‍ പുറത്തിറക്കിയത് അനുരാഗ് കശ്യപ്

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം ചട്ടമ്പിയുടെ ട്രെയിലര്‍ പുറത്ത്. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ചട്ടമ്പി യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആണെന്നും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ചതിയുടെയും പച്ചയായ കഥയാണെന്നും അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

1995 കാലത്തെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയാണ് ' ചട്ടമ്പി'. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. സെപ്റ്റംബര്‍ 23ന് ചട്ടമ്പി തീയേറ്ററുകളിലെത്തും.

ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആര്‍ട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചട്ടമ്പി നിര്‍മ്മിച്ചിരിക്കുന്നത്. കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അലക്സ് ജോസഫ്.

സഹ നിര്‍മാതാക്കള്‍: സിറാജ്, സന്ദീപ് , ഷനില്‍, ജെഷ്ന ആഷിം, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സിറാജ്, ചിത്ര സംയോജനം: ജോയല്‍ കവി, സംഗീതം: ശേഖര്‍ മേനോന്‍കലാ സംവിധാനം: സെബിന്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി കെ, ചമയം: റോണക്സ് സേവ്യര്‍ വസ്ത്രാലങ്കാരം:മസ്ഹര്‍ ഹംസ, സംഘട്ടനം: ഫീനിക്സ് പ്രഭു, പി ആര്‍ ഒ : ആതിര ദില്‍ജിത്ത്, റീല്‍ ബ്രാന്‍ഡിംഗ്: കണ്‍ടെന്റ് ഫാക്ടറി.

Chattambi Official Trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES