ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്‍ക്കുന്നു എന്ന വിവരം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. നേരത്തെ സിനിമയ്ക്ക് താല്‍ക്കാലികമായി തലൈവര്‍ 171 എന്ന പേരാണ് നല്‍കിയിരുന്നത്. ചിത്രം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍..
രജിനികാന്തിന്റെ സ്‌റ്റൈല്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി വില്ലന്‍ സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് കൂലിയിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സ്വര്‍ണക്കള്ളകടത്താണ്ചിത്രത്തിന്റെ പ്രമേയം. 31 വര്‍ഷം മുന്‍പ് ഉഴൈപ്പാളി എന്ന ചിത്രത്തില്‍ കൂലിയായി രജനികാന്ത് അഭിനയിച്ചു.
രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ജയിലറിനു ശേഷം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. സത്യരാജ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിലെ രജനികാന്തിന്റെ പ്രതിഫലം 250 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്.