Latest News

ധ്രുവിന്റെ ഡബ്‌സ്മാഷ് കണ്ടതോടെ ഇതോടെ നിന്റെ കാര്യം തീര്‍ന്നെന്ന് ബാല പറഞ്ഞു; മകന്റെ അരങ്ങേറ്റത്തെ വാനോളം പുകഴ്ത്തി ചിയാന്‍ വിക്രം 

Malayalilife
ധ്രുവിന്റെ ഡബ്‌സ്മാഷ് കണ്ടതോടെ ഇതോടെ നിന്റെ കാര്യം തീര്‍ന്നെന്ന് ബാല പറഞ്ഞു; മകന്റെ അരങ്ങേറ്റത്തെ വാനോളം പുകഴ്ത്തി ചിയാന്‍ വിക്രം 

പ്രശസ്ത തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് വര്‍മ്മയിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ്. സിനിമയിലെത്താന്‍ ധ്രുവിന് വഴി തെളിച്ചത് ഡബ്ബ്സ്മാഷാണെന്ന് വിക്രം പറയുന്നു. വര്‍മ്മയുടെ ടീസര്‍ ലോഞ്ചിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഈ ചിത്രം ആരംഭിക്കുന്നതിന് രണ്ടുമൂന്നു വര്‍ഷം മുമ്പേ ധ്രുവിന്റെ ഡബ്സ്മാഷ് ബാല കണ്ടിരുന്നു. 'എടാ ഇതോടെ നിന്റെ കാര്യം തീര്‍ന്നു' എന്നായിരുന്നു ബാല എന്നോട് പറഞ്ഞത്.'അര്‍ജുന്‍ റെഡ്ഢി റീമേയ്ക്കിനായി നിരവധി താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യാതൊരു പ്രതിഫലവുമില്ലാതെ ചിത്രം ചെയ്യാമെന്നു പറഞ്ഞ താരങ്ങളുമുണ്ട്. എന്നാല്‍ ഇത് ധ്രുവ് തന്നെ ചെയ്യണമെന്നു പറഞ്ഞ് മുന്നോട്ട് വന്നത് നിര്‍മ്മാതാവ് മുകേഷ് സാര്‍ ആണ്. ധ്രുവിന്റെ ഡബ്സ്മാഷ് കണ്ടാണ് മുകേഷ് സാറും മുന്നോട്ട് വരുന്നത്. വിക്രം പറഞ്ഞു.

വര്‍മ എന്ന ചിത്രത്തിലും ധ്രുവിന് അഭിനയിച്ച് ഫലിപ്പിക്കേണ്ടതായ ഒരുപാട് നിമിഷങ്ങളുണ്ട്. ഈ ചിത്രം ആര് സംവിധാനം ചെയ്താലും ഹിറ്റായിരിക്കും. എന്നാല്‍ ധ്രുവിന്റെ ആദ്യചിത്രം വളരെ സ്പെഷല്‍ ആയുള്ള ഒരാള്‍ സംവിധാനം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.'നടന്‍ കൂട്ടിച്ചേര്‍ത്തു.

ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തില്‍ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കില്‍ വിജയ് ദേവര്‌കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.
വിക്രമിന് ഒരു നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയര്‍ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്. ആ ബാല തന്നെ വിക്രമിന്റെ മകനെ തമിഴ് സിനിമയില്‍ അവതരിപ്പിക്കുന്നു എന്നത് അത്ഭുതകരമാണ്.ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിച്ച ഈ ചിത്രം വരുന്ന നവംബര്‍ മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

CHIYAN VIKARAM ABOUT HIS SON

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES