വിമാനം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരാന്‍ തയ്യാറായി നില്‍ക്കുന്നു. യാത്രക്കാര്‍ 184. തണലായ നാടിനെ ഉലച്ച കോവിഡ് ഭീതിയില്‍ നിന്നൊരു ടേക്ക് ഓഫ്. അതാണ് ആ യാത്രികരെ ആകാശയാത്രയ്ക്ക് ടിക്കറ്റ് എടുപ്പിച്ചത്. ഉറ്റവരെ വൈറസ് വിഴുങ്ങുന്നത് കണ്ടപ്പോള്‍, വില്ലന്‍ വൈറസിനെ വിജയിച്ചു നടന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍; കോവിഡ് ഭീതിയില്‍ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒരു പറന്നിറങ്ങല്‍. ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും നിലം പതിച്ച ആ രാത്രി. രക്ഷാപ്രവര്‍ത്തനത്തിന് മാതൃകയായ ആ വിമാനാപകടം കാലിക്കറ്റ് എയര്‍ ക്രാഷ് എന്ന പേരില്‍ സിനിമയാകുന്നു.
നൂതന സാങ്കേതികവിദ്യയില്‍ മലയാളത്തില്‍ ഒരു വലിയ ചിത്രത്തിന് തുടക്കം കുറിക്കുകയാണ് കാലിക്കറ്റ് എയര്‍ ക്രാഷ്. മജീദ് മാറഞ്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഇരുന്നൂറോളം നടീനടന്മാരും ഒന്നിക്കുന്നു. പ്രൊഡ്യൂസര്‍മാരായ ബിജു, സുധീര്‍ പൂജപ്പുര, നൗഷാദ് അടിമാലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ബാലഭരണി നിര്‍വഹിക്കുന്നു.
ഷാരൂക്ക് ഖാന്‍ അഭിനയിച്ച ജവാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് തൈത്തറയാണ് സെറ്റ് നിര്‍മാണ രംഗത്തുള്ളത്. ഇന്ന് കിട്ടാവുന്ന ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ മാത്രമായിരിക്കും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. പുതുമുഖങ്ങള്‍ കൈകോര്‍ക്കുന്ന ഈ ചിത്രം ഒരു വലിയ ഹിറ്റ് ആകാനുള്ള സാധ്യതയാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വയ്ക്കുന്നത്. ആഗസ്ത് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്നു.
പി ആര്‍ ഒ എം കെ ഷെജിന്‍