=ആടുജീവിതം സിനിമയും സംവിധായകന്‍ ബ്ലെസിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇതിനിടയില്‍ ബ്ലെസിയുടെ 20-ാം വിവാഹ വാര്‍ഷികത്തില്‍ പങ്കെടുത്ത് സംസാരിക്കുന്ന മമ്മൂട്ടിയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബ്ലെസിക്കും ഭാര്യ മിനിക്കും ആശംസ നേര്‍ന്ന് മമ്മൂട്ടി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
വളരെ രസകരമായ രീതിയിലാണ് മമ്മൂട്ടി ആശംസ നേരുന്നത്. മറ്റൊരു വഴിയുമില്ലാതെ നമ്മള്‍ ബ്ലെസിയെ സഹിക്കുന്നത് സിനിമ വേണമെന്നുള്ളതുകൊണ്ടാണെന്നും പക്ഷേ ബ്ലെസിയുടെ പിടിവാശികളും ശാഠ്യങ്ങളും സഹിക്കുന്ന ഭാര്യ മിനിയെ നേരിട്ടുകണ്ട് അഭിനന്ദിക്കാനാണ് താന്‍ ഇവിടെ എത്തിയിട്ടുള്ളതെന്നും മമ്മൂട്ടി പറയുന്നു.
ബ്ലെസി ഇന്നലെ ചിത്രീകരണ സ്ഥലത്ത് വന്നു. വിവാഹ വാര്‍ഷികമാണ്, രാത്രി വീട്ടില്‍ വരണം എന്ന് പറഞ്ഞു. അവിടെ പരിചയമുള്ള അത്യാവശ്യം ചിലരെയൊക്കെ വിളിച്ചു. നമുക്ക് എന്തായാലും പോകണം എന്ന് ഞാന്‍ അവരോട് പറഞ്ഞു. മിനിയെ നമ്മള്‍ നേരിട്ടു കണ്ട് അഭിനന്ദിക്കേണ്ടതുണ്ട്. സിനിമയില്‍ നമ്മള്‍ ബ്ലെസിയെ സഹിച്ചു പോകുന്നുണ്ട്. നമ്മള്‍ നടന്‍മാര്‍ക്ക് അത് സഹിച്ചേ പറ്റൂ. മിനി പത്തിരുപത് വര്‍ഷമായി ഇത് സഹിക്കുകയാണ്. നമ്മളോടുള്ള ദേഷ്യം കൂടി തീര്‍ക്കുന്നത് മിനിയോടായിരിക്കും
മിനി ഇത് പത്തിരുപത് വര്‍ഷമായി സഹിക്കുകയാണ്. നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും. അപ്പോള്‍ മിനിയെ ഒന്ന് അഭിനന്ദിക്കുകയാണ്. ആശംസകള്‍ മിനി. പക്ഷെ ഇതൊരു നല്ല ആശയമാണ്. ഇത്രയും കുടുംബാംഗങ്ങള്‍ വിവാഹ വാര്‍ഷികത്തിന് ഒരുമിച്ച് കൂടുകയെന്നത്. അച്ചന്‍ പറഞ്ഞത് പോലെ ചില മാസം അഞ്ചും പത്തുമൊക്കെ കാണും ചില മാസം ഒന്നും കാണില്ല.'
'അങ്ങനെ അല്ലാതെ അച്ചനൊക്കെ ഒന്ന് ഉത്സാഹിച്ചിട്ട് എല്ലാ മാസവും ഒന്ന് ഒത്തുചേര്‍ന്നാല്‍ നല്ലതാണ്. പള്ളിയില്‍ വരുന്നത് പ്രാര്‍ഥിക്കാന്‍ മാത്രമല്ല നമ്മള്‍ എല്ലാവരും ഒത്തുചേരാനും ഒരുമിച്ച് സമയം ചെലവഴിച്ച് സന്തോഷിക്കാനുമാണല്ലോ കൂട്ടപ്രാര്‍ഥനകള്‍ വെക്കുന്നത്. വല്ലാതെ ആത്മീയമായാല്‍ ഒന്നും സംസാരിക്കാന്‍ പറ്റില്ല. സത്യം പറഞ്ഞാല്‍ പള്ളിയില്‍ പ്രാര്‍ഥിക്കുമ്പോഴും നമ്മള്‍ വേറെ പല കാര്യങ്ങളുമാണ് ആലോചിക്കുന്നത് അത് എല്ലാവര്‍ക്കും അറിയാം.
അത്രയും പ്രശനങ്ങള്‍ക്ക് നടുവില്‍ നിന്നാണ് നമ്മള്‍ ഇങ്ങോട്ട് വരുന്നത് ഏകാഗ്രത കിട്ടില്ല. പിന്നെ ദൈവത്തിന് നമ്മളെ അറിയാവുന്നതുകൊണ്ട് പുള്ളി അതൊക്കെ ക്ഷമിക്കും. ഇതൊരു നല്ല ആശയമാണ് ഇതിനോട് നമുക്ക് യോജിക്കാതിരിക്കാന്‍ പറ്റില്ല. ഇതൊക്കെ ബ്ലെസിയെപ്പോലെ സാമൂഹികമായി ഇടപെടുന്നവര്‍ക്കെ കഴിയൂ.
പക്ഷെ സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടാണ്. ഞങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അമ്മയുടെ മീറ്റിങ് കൂടുമ്പോള്‍ ഒരുമിച്ച് കൂടും എന്നല്ലാതെ ഇതുപോലെ എല്ലാവരെയും ഒന്നും കാണാന്‍ പറ്റില്ല. എന്തോ ബ്ലെസിയും ഞാനും തമ്മിലുള്ള ഇരിപ്പുവശം വെച്ചായിരിക്കും ഇതുപോലെയുള്ള നല്ല സമയങ്ങളില്‍ ഞാന്‍ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. ബ്ലെസിക്ക് ബുദ്ധിമുട്ട് ഉള്ളപ്പോഴും എന്റെ അടുത്ത് വരാറുണ്ട്. കാശൊന്നും കടം വാങ്ങാന്‍ അല്ല കേട്ടോ.
ബ്ലെസി ഒരു പാവമായിട്ടാണ് നമുക്കൊക്കെ ആദ്യം തോന്നിയത്. ഇപ്പൊ ഏതായാലും അതങ്ങ് മാറി. ബ്ലെസിയുടെ ശക്തിയാണ് മിനി. ബ്ലെസിക്ക് ബ്ലെസിയെക്കാളും വലിയ മക്കളുമായി... അത് എല്ലാവര്‍ക്കും അങ്ങനെയാണ്. മക്കള്‍ നമ്മുടെ മുന്നില്‍ ഇങ്ങനെ വലുതാകുന്നത് നമ്മള്‍ അറിയില്ല ഞാനും അങ്ങനെ അത്ഭുതപ്പെട്ടിട്ടുണ്ട്.
എന്തായാലും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇനി നമുക്ക് കേക്ക് മുറിക്കാം'എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത്. ബ്ലെസിക്ക് വളരെ അധികം ആത്മബന്ധമുള്ള മലയാളത്തിലെ ഒരു സംവിധായകനാണ് ബ്ലെസി.