Latest News

കിങ് ഖാന്‍ കുളളന്‍ വേഷത്തിലെത്തുന്ന സീറോയുടെ പോസ്റ്റര്‍ പുറത്തിറങ്ങി; ഷാറൂഖ് ഖാന് പിറന്നാള്‍ ആശംസകളുമായി ആമിര്‍ഖാനും

Malayalilife
കിങ് ഖാന്‍ കുളളന്‍ വേഷത്തിലെത്തുന്ന സീറോയുടെ പോസ്റ്റര്‍ പുറത്തിറങ്ങി; ഷാറൂഖ് ഖാന് പിറന്നാള്‍ ആശംസകളുമായി ആമിര്‍ഖാനും

കിങ് ഖാന്‍ കുള്ളന്‍ വേഷത്തിലെത്തുന്ന സീറോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികമാരായ കത്രീനയ്ക്കും അനുഷ്‌കയ്ക്കുമൊപ്പം ഷാരൂഖ് നില്‍ക്കുന്ന പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഉയരം കുറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യം കണ്ട ആമിര്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചത് അതി ഗംഭീരമെന്നായിരുന്നു. ഷാരൂഖ് സ്വയം കടത്തിവെട്ടിയെന്നും. കത്രീന കൈഫ്, അനുഷ്‌ക എന്നിവരുടെ പ്രകടനം അവിശ്വസനീയമാണെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രം കാണാന്‍ കാത്തിരിക്കയാണെന്നും അമീര്‍ ട്വിറ്ററില്‍ പറയുന്നു.  ഷാറൂഖ് ഖാനു ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇരുവരും ഒരുമിച്ചുളള ചിത്രം അമീര്‍ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. 

ഇതിനു ശേഷം ആമിറിനൊപ്പമ്മുള്ളൊരു ചിത്രം ഷാരൂഖും ട്വീറ്റ് ചെയ്തു.'' ഹഗ് ഫ്രം ദ തഗ്, ബീറ്റ് ദാറ്റ് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സിനിമയുടെ ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യും.

Birthday wishes for Shahrukh khan and zero poster realease

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക