Latest News

പടയോട്ടം സെപ്റ്റംബര്‍ 14ന് തിയെറ്ററുകളിലെത്തും; ചെങ്കല്‍ രഘു ആയി ബിജു മേനോന്‍

Malayalilife
പടയോട്ടം സെപ്റ്റംബര്‍ 14ന് തിയെറ്ററുകളിലെത്തും; ചെങ്കല്‍ രഘു ആയി ബിജു മേനോന്‍

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ ബിജു മേനോന്റെ പുതിയ സിനിമ പടയോട്ടത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചെങ്കല്‍ രാജു എന്ന കഥാപാത്രമായി ബിജു മേനോനെത്തുന്ന ചിത്രമാണ് പടയോട്ടം.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ 14ന് തിയെറ്ററുകളിലെത്തും. പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച ചിത്രത്തിന്റെ മുന്‍ റിലീസ് തിയതി ഓഗസ്റ്റ് 17 ആയിരുന്നു. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ബിജു മേനോന്റെ മുന്‍ കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് പടയോട്ടത്തിലെ രഘു. ബിജു മേനോന്‍, അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബേസില്‍, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

Read more topics: # Biju Menon,# Padayottam
Padayottam is an upcoming Malayalam film, directed by Rafeek Ibrahim, with Biju Menon in the lead role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES