Latest News

മോഹന്‍ലാല്‍ ബ്രിഗ് ബ്രദറായി എത്തുന്ന സിദ്ധിഖ് ചിത്രത്തിന്റെ ട്രെയിലറിന് വമ്പന്‍ വരവേല്പ്പുമായി ആരാധകര്‍;ആക്ഷനും ത്രില്ലറും നിറഞ്ഞ ബിഗ് ബ്രദര്‍, ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാം സ്ഥാനത്ത്

Malayalilife
മോഹന്‍ലാല്‍ ബ്രിഗ് ബ്രദറായി എത്തുന്ന സിദ്ധിഖ് ചിത്രത്തിന്റെ ട്രെയിലറിന് വമ്പന്‍ വരവേല്പ്പുമായി ആരാധകര്‍;ആക്ഷനും ത്രില്ലറും നിറഞ്ഞ ബിഗ് ബ്രദര്‍, ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാം സ്ഥാനത്ത്

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന് ബിഗ് ബ്രദറിന്റെ ട്രെയിലര്‍ ശ്രദ്ധനേടുന്നു. ആക്ഷനും ത്രില്ലറും നിറഞ്ഞ ബിഗ് ബ്രദര്‍, ട്രെയിലര്‍ യുട്യൂബ്  ട്രെന്റിങില്‍ ഒന്നാം സ്ഥാനത്താണ്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമാണ് മോഹന്‍ലാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വേദാന്തം IPS ആയി ബൊളീവുഡ് നടന്‍ അര്‍ബാസ് ഖാന്‍ ചിത്രത്തില്‍ വേഷമിടുന്നു.സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്.

സിദ്ദിഖ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ദീപക് ദേവും, ഗാനരചന റഫീഖ് അഹമ്മദുമാണ് നിര്‍വഹിക്കുന്നത്. എസ് ടാക്കീസ്, ഫിലിപ്പോസ് കെ ജോസഫ്,മനു മാളിയേക്കല്‍,ജെന്‍സൊ ജോസ് , വൈശാഖ് രാജന്‍, സിദ്ധിഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിത്തു ദാമോദരനാണ്.

അനൂപ് മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,സര്‍ജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം, ഇര്‍ഷാദ്,ഷാജു ശ്രീധര്‍, ജനാര്‍ദ്ദനന്‍,ദിനേശ് പണിക്കര്‍, മുകുന്ദന്‍ ,മജീദ്,അപ്പ ഹാജ,നിര്‍മ്മല്‍ പാലാഴി, അബു സലീം, സുധി കൊല്ലം, ശംഭൂ, ഹണി റോസ് എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു. ബോളിവുഡ് താരങ്ങളായ ചേതന്‍ ഹന്‍സ് രാജ് ,ആസിഫ് ബസ്‌റ,ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറില്‍ അഭിനയിക്കുന്നുണ്ട്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഗ് ബ്രദര്‍ ജനുവരി 16നാണ് തീയറ്ററുകളില്‍ എത്തുക.

Big Brother Mohanlal Arbaaz Khan Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES