മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിങ്ങി. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. വേദാന്തം IPS ആയാണ് അര്‍ബാസ് ഖാന്‍ വേഷമിടുന്നത്. പോസ്റ്ററില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവുമുണ്ട്. മോഹന്‍ലാല്‍ ആണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഗ് ബ്രദര്‍ ജനുവരിയില്‍ തീയറ്ററില്‍ എത്തും.സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്.
തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിയറ്റ്‌നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.