Latest News

ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ വില്ലന്‍ നിവിന്‍ പോളി; സൈബറിടത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടന്റെ ക്യാരക്ടര്‍ പ്രോമോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
 ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ വില്ലന്‍ നിവിന്‍ പോളി; സൈബറിടത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടന്റെ ക്യാരക്ടര്‍ പ്രോമോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രം 'ബെന്‍സി'ല്‍ സൂപ്പര്‍ വില്ലനായി നിവിന്‍ പോളി, നിവിന്‍ പോളിയുടെ ക്യാരക്ടര്‍ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. വാള്‍ട്ടര്‍ എന്ന് പേരുള്ള സ്‌റ്റൈലിഷ് വില്ലന്‍ റോളിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്.ശരീരം മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു സ്വര്‍ണ്ണ പല്ലും വെച്ച് ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന് കാരക്ടര്‍ വിഡിയോയില്‍ കാണാം.

റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. 

നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആവും ഇതെന്നാണ് വിലയിരുത്തല്‍. ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്‍.സിയു ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Benz nivin Character Promo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES