Latest News

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ മുഖത്ത് നോക്കി പേര് വിളിക്കണമെന്ന് അറിഞ്ഞതോടെയാണ് ആന്റണി പെരുമ്പാവൂര്‍ പിന്മാറിയത്; ലാല്‍ സാറിനോട് അങ്ങനെ ചെയ്യാനാകില്ല: ജോസ് തോമസ്

Malayalilife
മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ മുഖത്ത് നോക്കി പേര് വിളിക്കണമെന്ന് അറിഞ്ഞതോടെയാണ് ആന്റണി പെരുമ്പാവൂര്‍ പിന്മാറിയത്; ലാല്‍ സാറിനോട് അങ്ങനെ ചെയ്യാനാകില്ല: ജോസ് തോമസ്

 മലയാളികള്‍ ഇന്ന് ഏറെ മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ പറയുന്ന പേരാണ് ആന്റണി പെരൂമ്പാവൂര്‍ എന്നത്. അദ്ദേഹം വര്‍ഷങ്ങളായി മോഹന്‍ലാലിനൊപ്പം  ഉണ്ട്. മലയാള സിനിമയിലെ വലിയ നിര്‍മ്മാതാക്കളില്‍ ഒരാളുമാണ് ഇന്ന്  ആന്റണി.  അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ മലയാള സിനിമയിലെ വലിയ വിജയങ്ങളായി മാറിയ സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളുമെല്ലാം പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും ആന്റണിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ് സഹസംവിധായകനായി സിനിമയിലെത്തിയ ജോസ് തോമസ്. 

ചിത്രത്തില്‍ ഏതെങ്കിലും രംഗത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം ആന്റണിയ്ക്കുണ്ടായിരുന്നു. അതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ കഥാസന്ദര്‍ഭത്തെ കുറിച്ച് അറിഞ്ഞതോടെ ആന്റണി പിന്മാറുകയായിരുന്നുവെന്നാണ് ജോസ് തോമസ് പറയുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ മുഖത്ത് നോക്കി പേര് വിളിക്കണമെന്ന് അറിഞ്ഞതോടെയാണ് ആന്റണി പെരുമ്പാവൂര്‍ പിന്മാറിയത്. സാറിന്റെ മുഖത്ത് നോക്കി പേര് വിളിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലാലിനെ സുഖിപ്പിക്കാനാണോ അങ്ങനെ പറഞ്ഞതെന്നായിരുന്നു താന്‍ ആദ്യം കരുതിയതെന്ന് ജോസ് പറയുന്നു. എന്നാല്‍ അത് അങ്ങനെയായിരുന്നില്ലെന്നും മോഹന്‍ലാലിന് മുമ്പില്‍ ആദ്യം വന്നത് എങ്ങനെയാണോ അതേ പോലെ തന്നെയായിരുന്നു പിന്നീടെന്നും അദ്ദേഹം പറയുന്നു. അങ്ങനെയുള്ള ആന്റണി ജീവിതത്തില്‍ നന്നായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ജോസ് തോമസ് അഭിപ്രായപ്പെടുന്നു.

Assistant director jose thomas words about antony perumbavoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES