മലയാളസിനിമയില്‍ ആക്ഷന്‍ രംഗങ്ങളിലും തീപ്പൊരി ഡയലോഗുകളും കൊണ്ട് ഒരുന കാലത്ത് തിളങ്ങി നിന്ന് അഭിനേത്രിയാണ് വാണി വിശ്വനാഥ്. വില്ലന്‍ കഥാപാത്രങ്ങളില്‍ സിനിമയില്‍ സജീവമായിരുന്ന ബാബുരാജിന്റെ ഭാര്യ ആയതിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നതാണ് താരം. അതിന് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും താരമിപ്പോള്‍ സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ ബാബുരാജ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. മലയാളസിനിമയിലെ
സാധാരണ നടിമാരില്‍ നിന്നും വാണിയെ വ്യത്യസ്തയയാക്കിയത് ആക്ഷന്‍ സിനിമകള്‍ കാരണമായിരുന്നു. നായകന്മാര്‍ക്കൊപ്പം സംഘട്ടനത്തിനും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും വാണി വിശ്വനാഥ് മലയാളക്കരയുടെ പ്രിയങ്കരയായി മാറുകയായിരുന്നു.
'സിനിമയാണല്ലോ എല്ലാം, വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയതാണ് വാണി. വാണിക്ക് രാഷ്ട്രീയത്തില്‍നിന്നും സിനിമയില്‍നിന്നും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. പത്താം ക്ലാസിലാണ് മകള്‍. അതിന്റെ തിരക്കുകള്‍ ഉള്ളതു കൊണ്ടാണ് ഇപ്പോള്‍ വരാത്തത്. സിനിമയിലേക്ക് എന്തായാലും വാണി തിരിച്ചു വരും' ബാബുരാജ് പറഞ്ഞു.