Latest News

ചുവപ്പ് സാരിയും വജ്രമാലയും നെറുകയില്‍ സിന്ദൂരവുമണിഞ്ഞ് സുന്ദരിയായി സയേഷ; പ്രിയതമയെ ചേര്‍ത്തു പിടിച്ച് ആര്യ; ചെന്നൈയിലെ വിവാഹസത്കാരത്തിന്റെ ചിത്രങ്ങള്‍ 

Malayalilife
topbanner
ചുവപ്പ് സാരിയും വജ്രമാലയും നെറുകയില്‍ സിന്ദൂരവുമണിഞ്ഞ് സുന്ദരിയായി സയേഷ; പ്രിയതമയെ ചേര്‍ത്തു പിടിച്ച് ആര്യ; ചെന്നൈയിലെ വിവാഹസത്കാരത്തിന്റെ ചിത്രങ്ങള്‍ 


മിഴ് നടന്‍ ആര്യയുടേയും നടി സയേഷയുടേയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു..മാര്‍ച്ച് 10ന് പരമ്പരാഗത മുസ്ലിം ആചാരപ്രകാരമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെയും ശേഷമുളള റിസെപ്ഷന്റെയും മനോഹരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വെളള ലെഹങ്കയണിഞ്ഞ് സുന്ദരിയായ സയേഷയുടെയും അതേ നിറത്തിലുളള കുര്‍ത്തയണിഞ്ഞ ആര്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളെല്ലാം നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയിരുന്നു. വിവാഹത്തിന് പിന്നാലെയായാണ് ചെന്നൈയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിരുന്നു. വിവാഹ സത്കാരത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

നിറയെ അലങ്കാരങ്ങളുളള ചുവന്ന പട്ടുസാരിയില്‍ സുന്ദരിയായിട്ടാണ് സയേഷ നില്‍ക്കുന്നത്. കഴുത്തില്‍ വജ്രകല്ലുകള്‍ പതിപ്പിച്ച വലിയ ഒരു നെക്ലസും കയ്യില്‍ നിറയെ ചുവപ്പും ഗോള്‍ഡും നിറങ്ങളിലുളള വളകളും. സിംപിളും എന്നാല്‍ അതിമനോഹരവുമായിട്ടാണ് സയേഷയുടേ മേക്കപ്പ്. മുടി പുറകിലോട്ട് കെട്ടി വച്ച് ചുവന്ന റോസാപ്പൂക്കള്‍ വച്ചിട്ടുണ്ട്. നെറുകയില്‍ സിന്ദുരവുമണിഞ്ഞ് അതിസുന്ദരിയായി നില്‍ക്കുന്ന സയേഷയെ ചേര്‍ത്തു പിടിച്ച് ആര്യ നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്. വെളള ഷര്‍ട്ടിനു മുകളില്‍ ഗോള്‍ഡ് നിറത്തിലുളള കോട്ടണിഞ്ഞാണ് ആര്യ നില്‍ക്കുന്നത്. 
 


വിവാഹചിത്രങ്ങളും മാര്‍ച്ച് ഒമ്പതിന് ഒരുക്കിയ സംഗീത് ചടങ്ങിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. .ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും താരം ഞെട്ടിച്ചിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. ഗ്രാന്റ് ഫിനാലെ വരെയെത്തിയ മത്സരാര്‍ത്ഥികളില്‍ നിന്നും ആരെയായിരിക്കും താരം തിരഞ്ഞെടുക്കുന്നതെന്നറിയാനായാണ് എല്ലാവരും കാത്തിരുന്നത്. ഇവരിലൊരാളെയും തനിക്ക് തിരഞ്ഞെടുക്കാനാവില്ലെന്നും വിവാഹത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കാമെന്നും പറഞ്ഞ് താരം പിന്‍മാറുകയായിരുന്നു. പുതുവര്‍ഷത്തില്‍ വിശാലിന്റെ വിവാഹ പ്രഖ്യാപന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് ആര്യയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയത്.

ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്.  മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. അതേസമയം സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നെന്നും ഷഹീന്‍ പറഞ്ഞു.ഗജിനികാന്ത്' (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം 'കാപ്പാനി'ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം 'അഖില്‍' ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ 'ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. 

Arya Sayesha wedding reception in Chennai photos

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES