Latest News

ആഴ്ചകള്‍ക്ക് മുന്‍പ് എടുത്തതാണ് ചിത്രം; ഷൂട്ട് നടന്നത് രാവിലെ ആറു മണിക്ക്; പാലത്തിലുണ്ടായിരുന്നത് സെക്കന്‍ഡുകള്‍ മാത്രം; തോപ്പുംപടി പാലത്തിലെ ഫോട്ടോഷൂട്ടില്‍ വിശദീകരണവുമായി നടി അര്‍ച്ചന കവി

Malayalilife
ആഴ്ചകള്‍ക്ക് മുന്‍പ് എടുത്തതാണ് ചിത്രം; ഷൂട്ട് നടന്നത് രാവിലെ ആറു മണിക്ക്; പാലത്തിലുണ്ടായിരുന്നത് സെക്കന്‍ഡുകള്‍ മാത്രം; തോപ്പുംപടി പാലത്തിലെ ഫോട്ടോഷൂട്ടില്‍ വിശദീകരണവുമായി നടി അര്‍ച്ചന കവി

ടുറോഡില്‍ ബ്ലോക്കുണ്ടാക്കിയുളള നടി അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട് ഏറെ ചര്‍ച്ചയായിരുന്നു. തോപ്പുംപടി പാലത്തില്‍ റോഡ് ബ്ലോക്ക് ചെയ്ത് നിന്നുളള തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയും താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഫോട്ടോഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ് നടിയും ബ്ലോഗറും വ്‌ലോഗറും അവതാരകയുമൊക്കെയായ താരം. സംഭവത്തില്‍ നടിക്കെതിരെ കേസെടുക്കണമെന്ന് വരെ ആവശ്യം ഉയര്‍ന്നിരുന്നു.

അര്‍ച്ചന കവി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയും ചിത്രവുമായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. എന്നാല്‍ ചിത്രത്തിനും വീഡിയോയ്ക്കും മേലെ  അര്‍ച്ചനയിട്ട കുറിപ്പായിരുന്നു ഏറ്റവും വലിയ പ്രശ്‌നം.' അര്‍ച്ചനാ.. പുറകില്‍ കാര്‍ വരുന്നു. മാറി നില്‍ക്ക്, ഞാന്‍- ഇനിയും ചിരിക്കണോ? ഓകെ...' ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്. പുറകില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നതും കാണാം. പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ പോസ്റ്റ് അര്‍ച്ചന പിന്‍വലിക്കുകയും ചെയ്തു.ഫാട്ടോഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനം നേരിട്ടതോടെ നടി സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. ടൈംസ് ഓഫ് ഇന്ത്യയോടാണ് അര്‍ച്ചനയുടെ പ്രതികരണം.എന്റെ കുറിപ്പിലെ തമാശ മനസിലാകാത്തതാണ് ട്രാഫിക് തടസപ്പെടുത്തിയെന്നടക്കമുള്ള ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് അര്‍ച്ചന പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എടുത്തതാണ് ആ ചിത്രം. തന്റെ ഷൂട്ട് നടന്നത് രാവിലെ ആറ് മണിക്കാണ്. ഞങ്ങള്‍ ആ പാലത്തില്‍ ഉണ്ടായിരുന്നത് വെറും സെക്കന്റുകള്‍ മാത്രമാണ്. ഒരു തരത്തിലും അവിടെ വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയിട്ടില്ല.

എനിക്ക് ഏറെ ഓര്‍മകളുള്ള ഇടമാണ് തോപ്പുംപടി പാലം. അതിന് സമീപത്തായി താമസിക്കുന്ന ഒരു കസിനുണ്ടെനിക്ക്. അന്നൊരിക്കല്‍ കപ്പലിന് കടന്നുപോകാനായി പാലം തുറന്നുകൊടുത്തത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. അത്തരത്തില്‍ ഇനി അത് കാണാന്‍ കഴിയും എന്ന് പോലും തോന്നുന്നില്ല. അങ്ങനെ ഉണ്ടായ ആഗ്രഹത്തിന്റെ പുറത്താണ് ഫോട്ടോ എടുത്തത്. അത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടൊന്നുമായിരുന്നില്ല. വ്യക്തിപരമായ ഒരു ആഗ്രഹത്തിന് വേണ്ടി നിമിഷങ്ങള്‍ മാത്രമെടുത്ത ഒരു പടമെടുപ്പായിരുന്നു. അടുത്തുള്ള ബസ്റ്റോപ്പില്‍ നിന്നും തൊഴിലാളികള്‍ക്കൊപ്പവും ഫോട്ടോയെടുത്താണ് അന്ന് മടങ്ങിയത്.അന്ന് ട്രാഫിക് ബ്ലോക്ക് ഉണ്ടായില്ലെന്ന് മാത്രമല്ല, ആരും പരാതി പറഞ്ഞതുമില്ല. എങ്കിലും അതൊരു നല്ല ഉദാഹരണമല്ലെന്ന് തോന്നിയതുകൊണ്ടാണ് അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തത്. ഇതൊരു രാഷ്ട്രീയക്കാരാണ് ചെയ്തതെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടാവില്ലായിരുന്നെന്നും. സാമൂഹികമായി പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് നല്ല ബോധമുള്ള ആളാണ് താനെന്നും അര്‍ച്ചന പറയുന്നു.

Archana Kavi Phostoshoot in Thoppumpadipalam explanation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES