Latest News

അനുഷ്‌ക ശര്‍മ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നോ? വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഫോട്ടോയെടുത്തകരുതെന്ന് നടി പറയുന്ന വീഡീയോ വൈറല്‍

Malayalilife
 അനുഷ്‌ക ശര്‍മ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നോ? വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഫോട്ടോയെടുത്തകരുതെന്ന് നടി പറയുന്ന വീഡീയോ വൈറല്‍

നുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായി എന്ന അഭ്യൂഹമാണ് കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുഷ്‌ക രണ്ട് മാസം ഗര്‍ഭിണിയാണ് എന്നാണ് വിവരം. ഭര്‍ത്താവ് വിരാട് കോഹ്ലിക്കൊപ്പം മാച്ച് ടൂറുകളില്‍ പോകുന്നത് ഒഴിവാക്കിയതാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ കാരണമായത്.

ഇതിനിടെ അനുഷ്‌കയുടെ പുതിയൊരു വീഡിയോയാണ് സാഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാറില്‍ എത്തിയ അനുഷ്‌കയുടെ അടുത്തേക്ക് പാപ്പരാസികള്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കരുത് എന്നാണ് അനുഷ്‌ക പറയുന്നത്. പെട്ടെന്ന് തന്നെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും അനുഷ്‌ക മാറുകയും ചെയ്തു.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അനുഷ്‌കയ്ക്ക് മറ്റൊരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു. കഴിഞ്ഞ തവണത്തെ പോലെ, കുറച്ച് കഴിഞ്ഞ് ഇത് ഔദ്യോഗികമായി ലോകത്തെ അറിയിക്കാന്‍ അവര്‍ പദ്ധതിയിടുന്നു എന്നായിരുന്നു ഒരു സ്രോതസ്സ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. 

ആരാധകര്‍ സ്നേഹത്തോടെ വിരുഷ്‌ക എന്ന് വിളിക്കുന്ന ഇരുവരെയും അടുത്തിടെ മുംബൈയിലെ ഒരു മെറ്റേണിറ്റി ക്ലിനിക്കില്‍ കണ്ടതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. 2021 ജനുവരിയിലാണ് താരദമ്പതികള്‍ തങ്ങളുടെ ആദ്യ കുട്ടിയായ വാമികയെ ലോകത്തേയ്ക്ക് സ്വാഗതം ചെയ്തത്.

 

Anushka Sharma refuses to get clicked

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES