ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് നടി അനുഷ്‌ക ശര്‍മയുടെ അംഗരക്ഷകന് പിഴ ചുമത്തി മുംബൈ ട്രാഫിക് പോലീസ്. 10, 500 രൂപയാണ് ബോഡിഗാര്‍ഡില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. പിഴ തുക അടച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹെല്‍മെറ്റ് ധരിക്കാതെ നടി ബൈക്കില്‍ യാത്ര ചെയ്തത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. അനുഷ്‌ക ശര്‍മയുടെ ബോഡി ഗാര്‍ഡിന് ഹെല്‍മെറ്റില്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കി എന്ന കുറ്റത്തിന് ബൈക്കിന്റെ ഉടമയ്ക്കും പിഴ ചുമത്തി. 10500 രൂപയാണ് ആകെ പിഴയായി ചുമത്തിയത്.
അനുഷ്‌കയെ കൂടാതെ നടന്‍ അമിതാഭ് ബച്ചനും ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് ബച്ചന്‍ വ്യക്തമാക്കി. ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചന്‍ വ്യക്തമാക്കിയത്.