പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ചുരുണ്ട മുടിക്കാരി അനുപമ പരമേശ്വരന് ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്തെ തിരക്കേറിയ നായികയാണ്. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമയുടെ മേക്ക് ഓവര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരിക്കലും ചുരുണ്ടമുടി മാറ്റില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞ അനുപമയെ പിന്നെ മലയാളികള്‍ കണ്ടത് മുടിയൊക്കെ സ്മൂത്തനിങ്ങും സ്ട്രെയിറ്റ്നിങ്ങും ചെയ്ത നിലയിലാണ്. പിന്നീട് തെലുങ്കിലെത്തിയ അനുപമയുടെ ഗ്ലാമറസ്സായ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മേരിയായി വന്ന അനുപമ പരമേശ്വരന് എന്ന തൃശൂരുകാരി പെണ്‍കുട്ടി പക്ഷെ പിന്നീട് നേരെ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. തമിഴിലും തെലുങ്കിലുമായി നാഗചൈതന്യ, ധനുഷ്, സര്‍വാനന്ദ് എന്നീ താരങ്ങള്‍ക്കൊപ്പവും അനുപമ വേഷമിട്ടു. എന്നാല്‍ മലയാളത്തില്‍ പിന്നീട് അനുപമ നായികയായെത്തിയത് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷത്തില്‍ മാത്രം. ഇപ്പോഴാകട്ടെ ഒരു മലയാളം പടത്തിന് പോലും അനുപമയ്ക്ക് ഓഫറുമില്ല. അതേസമയം തെലുങ്കില്‍ തിരക്കേറിയ അനുപമയുടെ ഡബ്സമാഷുകളും ഫോട്ടോഷൂട്ടുകളും എപ്പോഴും വൈറല്‍ ആകാറുണ്ട്. പ്രതിഫലം മലയാളത്തിനേക്കാള്‍ ഉള്ളത്കൊണ്ടാണ് അനുപമ തെലുങ്കില്‍ തുടരുന്നതെന്നും അതല്ല മലയാളം കൈവിട്ടതിനാലാണെന്നും ഗോസിപ്പുകള്‍ എത്തുന്നുണ്ട്.
അനുപമ പരമേശ്വരന് നായികയായി എത്തിയ പുതിയ തെലുങ്കു ചിത്രം ഹലോ ഗുരു പ്രേമ കോസമെ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയില്‍ സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്. മീറ്റിലെ അനുപമയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോത്തിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. അനുപമയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും രംഗത്തുണ്ട്.