മോഹന്‍ലാലിന്റെ മാത്രം അല്ല മമ്മുട്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരന്‍ ആണോ ആന്റണി പെരുമ്പാവൂര്‍ എന്ന സംശയത്തിലാണ് ഫാന്‍സുക്കാര്‍ ഇപ്പോള്‍. വേദനകളില്‍ മമ്മൂട്ടിയെ പോലെ ഒപ്പം നിന്ന മറ്റൊരാളില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ലാലേട്ടന്‍ പോലെ എനിക്ക് മമ്മിക്കയും മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്ന് പറയുന്ന ആന്റണി തന്റെ വളര്‍ച്ചയില്‍ പോലും മമ്മൂക്ക കാണിച്ച ശ്രദ്ധ എടുത്തു പറയുന്നുണ്ട്.തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണു മമ്മൂക്ക എന്നും ഒരു തവണ പോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.
അതൃപ്തി ഉണ്ടെങ്കില്‍ സ്നേഹപൂര്‍വം തുറന്നു പറയുന്ന വ്യക്തിയാണ് മമ്മൂക്ക.'ആദി' സിനിമ റീലീസ് ചെയ്യുന്നതിനു മുമ്ബ് എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു മോഹന്‍ലാല്‍ തന്നെ ആണെന്ന് ആന്റണി പറഞ്ഞു. ഇവര്‍ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണെന്നും ആന്റണി പെരുമ്ബാവൂര്‍ കൂട്ടിച്ചേര്‍ത്തു. മുന്നു പതിറ്റാണ്ടുകള്‍ ലോകം കാണാന്‍ കൊതിക്കുന്ന മനുഷ്യന്റെ നിഴലായി ജീവിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.