Latest News

പേരിലും പോസ്റ്ററിലും കൗതുകം നിറച്ച് അനൂപ് സത്യന്‍ ചിത്രം;  ദുല്‍ഖര്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ ഒരുമിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

Malayalilife
പേരിലും പോസ്റ്ററിലും കൗതുകം നിറച്ച് അനൂപ് സത്യന്‍ ചിത്രം;  ദുല്‍ഖര്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ ഒരുമിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വരനെ ആവശ്യമുണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേര് പോലെ തന്നെ കൗതുകം നിറച്ചതാണ് പോസ്റ്ററും.ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നെങ്കിലും ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോഡി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

അനൂപ് തന്നെ തിരക്കഥയെഴുതുന്ന ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണ്. ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ലാല്‍ ജോസിന്റെ അഞ്ച് ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് വളരെ കാലമായി സിനിമയിലുണ്ട്.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Anoop sathyaN movie varane avashyamund

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES