നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര നടിയായ മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയാഹ്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു ആന്‍ഡ്രിയ മലയാളികള്‍ക്ക് സുപരിചിതയായി മാറിയിരുന്നത്. തമിഴില്‍ ധനുഷ് നായകനായ വടചെന്നൈ എന്ന ചിത്രമായിരുന്നു ആന്‍ഡ്രിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
വടചെന്നെയില്‍ ശക്തമായ കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രം തിയേറ്ററുകള്‍ കീഴടക്കവേ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള നടിയുടെ അഭിപ്രായമാണ് ശ്രദ്ധേയമാവുകയാണ്.
കാസ്റ്റിങ്ങ് കൗച്ച് പ്രവണതയ്ക്ക് പുരുഷന്മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്നും സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നും ആന്‍ഡ്രിയ പറഞ്ഞു.തനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാമെന്നും ആന്‍ഡ്രിയ പറഞ്ഞു. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങള്‍ക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും ആന്‍ഡ്രിയ ചോദിക്കുന്നു.
അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ടു വരില്ല. സ്ത്രികള്‍ക്ക് തങ്ങളുടെ കഴിവില്‍ സ്വയം വിശ്വാസം വേണം. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങള്‍ക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണം?
നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന പ്രതിഛായ അനുസരിച്ചായിരിക്കും തിരിച്ചും അവര്‍ പ്രതികരിക്കുക. എന്നെ പരിചയപ്പെടുന്നവര്‍ക്ക് അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന്. അതു കൊണ്ടു തന്നെ കാസ്റ്റിങ്ങ് കൗച്ച് വിവാദത്തില്‍ ആണുങ്ങളെ മാത്രം പഴിക്കാനാവില്ല എന്നാണ് എന്റെ അഭിപ്രായം' ആന്‍ഡ്രി