സിനിമയിലും ജീവിതത്തിലും മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി മുന്നേറുകയാണ് ജയസൂര്യ. താരത്തിന്റെ ഭാര്യ സരിത വസ്ത്ര ഫാഷന്‍ ഡിസൈനിങ്ങിലും സജീവമാണ്. സഹതാരമായി അഭിനയം ആരംഭിച്ച ജയസൂര്യ പിന്നീട് വില്ലനായും നായകനായുമൊക്കെ മാറുകയായിരുന്നു. ഇപ്പോള്‍ പണത്തിന് വല്ലാതെ ബുദ്ധിമുട്ടിയ ഒരു സംഭവത്തെകുറിച്ചും എന്നാല്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ 500 രൂപ കബളിപ്പിക്കപ്പെട്ട് നഷ്ടമായതിനെകുറിച്ചുമാണ് താരം ഇപ്പോള്‍ പറയുന്നത്.
ദോസ്ത് എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ജയസൂര്യയുടെ തുടക്കം. എന്നാല് ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രം ജയസൂര്യക്ക് ബ്രേക്കായി.മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. നായകനായും വില്ലനായുമൊക്കെ തിളങ്ങുന്ന ജയസൂര്യ ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലാണ് കൂടുതലും തിളങ്ങുന്നത്. സിനിമയിലേക്ക് എത്താനായി സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ ഉളളവര്‍ സ്വന്തം ഫോട്ടോയുള്‍പ്പെടെ പരസ്യം ചെയ്തും ചാന്‍സ് ചോദിച്ചും നടന്നതിന്റെ കഥകള്‍ പലപ്പോഴും താരങ്ങള്‍ തുറന്നു പറയാറുമുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ് നടന്‍ ജയസൂര്യ.
സിനിമയിലേക്ക് താരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് ചാന്‍സ് തേടി പോയ ഒരു സംഭവത്തെക്കുറിച്ചാണ് ജയസൂര്യ പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. അന്ന് ആദ്യമായിട്ടാണ് ജയസൂര്യ തൃശ്ശൂര്‍ എത്തുന്നത്. പുതുതായി ചിത്രീകരണം തുടങ്ങുന്ന സിനിമയിലേക്ക് താരങ്ങളെ ആവശ്യമുണ്ട് ഏത് പ്രായക്കാര്‍ക്കും അഭിനയിക്കാം എന്ന പരസ്യം കണ്ടാണ് തൃശ്ശൂരില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ കോളേജില്‍ എത്തുന്നത്. പരസ്യത്തിലെ നമ്പറില്‍ വിളിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ടപ്പോഴാണ് നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിഞ്ഞത്. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പണമില്ലാതെ നട്ടംതിരിയുന്ന കാലമായിരുന്നു അന്ന്. സിനിമക്കാരന്‍ ആകണമെന്ന ആഗ്രഹം കാരണം കടം വാങ്ങിയും വീട്ടില്‍ നിന്നും കിട്ടിയതുമായ പണം നല്‍കി രജിസ്റ്റര്‍ ചെയതു. പരസ്യക്കാര്‍ വാക്ക് പാലിച്ചു. അഭിനയപരിശോധനയ്ക്കായി വിളിച്ചു. സ്ഥലം ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജാണ്. 500 കെട്ടിയവരുടെ വലിയ നിരതന്നെയുണ്ട്.
ഏറെ വൈകാതെ അഭിനയപരിശോധന പൂര്‍ത്തിയായി. സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് അപ്പോള്‍ തന്നെ അറിയിച്ചു. ചിത്രീകരണം തുടങ്ങുന്ന സമയം അറിയിക്കാമെന്ന് പറഞ്ഞ് അയച്ചു. സന്തോഷംകൊണ്ട് തുള്ളിച്ചാടിയാണ് വീട്ടിലെത്തിയത്. എന്നാല്‍ ആ കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും ആരും വിളിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ കോളേജില്‍ വീണ്ടുമെത്തി അന്ന് അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് എത്തിയെങ്കില്‍ പിന്നീട് എത്തിയത് ഡി കമ്പനി എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടണ്. സിനിമ നടനായി അവിടേക്ക് എത്തിയപ്പോള്‍ പഴയ 500 രൂപ സംഭവം ഓര്‍ത്ത് ചിരിവന്നുവെന്നും താരം പറയുന്നു. ആ 500 രൂപ കളഞ്ഞുളള അഭിനയമോഹം തന്നെ വലിയൊരു പാഠം പഠിപ്പിച്ചെന്നും ജയസൂര്യ പറയുന്നു. സിനിമ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആരില്‍ നിന്നും പണം വാങ്ങില്ലെന്നും അത്തരക്കാരെയെ വിശ്വസിക്കാവു എന്നും താരം പറയുന്നു. ഒരു നിര്‍മാതാവില്ലാതെ സിനിമയിറങ്ങില്ല. പണം മുടക്കാന്‍ ശേഷിയുള്ള ആളായിരിക്കും നിര്‍മാതാവ്. അതിനാല്‍ അത്തരക്കാര്‍ പണം വാങ്ങില്ല. പണം വാങ്ങുന്നവര്‍ സിനിമയുമെടുക്കാന്‍ സാധ്യതയില്ലെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. ്നിരവധി തവണ തൃശ്ശൂര്‍ വന്നിട്ടുണ്ട് എങ്കിലും തൃശ്ശൂര്‍ പൂരം കാണാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ കാണാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നത്.