നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ തന്റെ സാനിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാന്‍. ചെമ്പന്‍ വിനോദ്, ലുക്ക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തും.
ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മന്‍സില്‍ വരെ 7 സിനിമകള്‍ ഇതുവരെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്.
1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധേയമായിരുന്നു. മലയാളി പ്രേക്ഷകര്‍ക്കു അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്‌മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ ഉല്ലാസ് ചെമ്പന്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ട്രൈലെര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംവിധായകന്‍ ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആര്‍മോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്.