Latest News

വാരിയെല്ല് അതിന്റെ വേദനാജനകമായ യാത്ര തുടരുകയാണ്;കാലിലുണ്ടായ വേദന വലിയ പ്രശ്‌നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിപ്പിക്കുകയും ചെയ്യുന്നു;  വേദന കൂടുമ്പോള്‍ ചൂടുവെളളത്തില്‍ കാല്‍ ഇറക്കി വെക്കും; എന്നിട്ടും മാറ്റമില്ല;അമിതാഭ് ബച്ചന്‍ പങ്ക് വക്കുന്നത്

Malayalilife
 വാരിയെല്ല് അതിന്റെ വേദനാജനകമായ യാത്ര തുടരുകയാണ്;കാലിലുണ്ടായ വേദന വലിയ പ്രശ്‌നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിപ്പിക്കുകയും ചെയ്യുന്നു;  വേദന കൂടുമ്പോള്‍ ചൂടുവെളളത്തില്‍ കാല്‍ ഇറക്കി വെക്കും; എന്നിട്ടും മാറ്റമില്ല;അമിതാഭ് ബച്ചന്‍ പങ്ക് വക്കുന്നത്

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് വിശ്രമത്തിലാണ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍.അപകടത്തില്‍ താരത്തിന്റെ വലതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. ഹൈദരാബാദില്‍ പ്രഭാസ് നായകനാകുന്ന 'പ്രോജക്ട് കെ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. വിശ്രമത്തിനിടെയിലും തന്റെ ബ്ലോഗിലൂടെ താരം വിശേഷങ്ങള്‍ പങ്ക്് വക്കാറുണ്ട്. ഇ്‌പ്പോള്‍ വാരിയെല്ലിന്റെ വേദനയ്ക്ക് പുറമേ കാലിന്റെ വേദനകളെക്കുറിച്ചും താരം കുറിച്ചിരിക്കുകയാണ്.

വാരിയെല്ല് അതിന്റെ വേദനാജനകമായ യാത്ര തുടരുകയാണ്. എന്നാല്‍ കാലിലുണ്ടായ വേദന വലിയ പ്രശ്നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ ഏറെ വേദനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വാരിയെല്ലിലെ വേദന കുറയുന്നു. ശ്രദ്ധ കാലിലേക്കെത്തുന്നു. വേദന കൂടുമ്പോള്‍ ചൂടുവെളളത്തില്‍ വെച്ചിട്ടും ആ വേദന മാറുന്നില്ല 'അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.

 ബച്ചന്‍ സുഖം പ്രാപിക്കുന്നത് വരെ പ്രോജക്ട് കെ യില്‍ അദ്ദേഹം അഭിനയിക്കേണ്ട രംഗങ്ങള്‍ മാറ്റി വച്ചിരിക്കുകയാണ്. ദീപിക പദുക്കോണ്‍, പ്രഭാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ.നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് പ്രോജക്ട് കെ. 2024 ജനുവരി 12നാണ് തിയറ്ററുകളില്‍ എത്തുക. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവമാണ് ചിത്രത്തിന് പ്രമേയമാകുന്നത്.

Amitabh Bachchan suffers injury recovery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES