അവസാനം മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളും മോശമായ തിരഞ്ഞെടുപ്പ് ആയിരുന്നെന്ന് അമല പോള്‍. മലയാളത്തിലേക്ക് ശക്തമായൊരു കഥാപാത്രം ചെയ്ത് തിരികെ വരാനാണ് ആഗ്രഹമെന്നും അമല പറയുന്നു. പൃഥ്വിരാജ്-ബ്ലെസി ചിത്രമായ ആടുജീവിതത്തെക്കുറിച്ചും അമല വെളിപ്പെടുത്തല്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
അമല പോളിന്റെ വാക്കുകളിലേക്ക്:
'ആടുജീവിതം എന്റെ വലിയ സിനിമകളിലൊന്നാണ്. മലയാളസിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും. പൃഥ്രിരാജ്, ബ്ലെസി സാര്‍, എ.ആര് റഹ്മാന്,റസൂല്‍ പൂക്കുട്ടി, മോഹനന് സാര്‍ അങ്ങനെ പ്രഗല്ഭരുടെ കൂട്ടായ്മയാണ് ഈ സിനിമ'
എനിക്ക് ഇതൊരു ബൈബിള്‍ പോലെയാണ്. ഓരോ ഷോട്ടും എനിക്ക് പുതിയ അനുഭവമായിരുന്നു. ഇവരെയൊക്കെ കണ്ട് പകച്ചുനില്‍ക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം. സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം'.'സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി. വലിയ സിനിമയാണ്. രണ്ട് വര്‍ഷം കൊണ്ട് ചിത്രം പുറത്തിറങ്ങും. പൃഥ്വിയുടെ വലിയൊരു മേക്കോവര്‍ കൂടി സിനിമയിലൂടെ കാണാം.
അതിലൊന്ന് ഞാന്‍ കണ്ട് കഴിഞ്ഞു. പൃഥ്വി എന്ന നടന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം. സ്വന്തം ജീവിതം തന്നെ നല്‍കിയാണ് പൃഥ്വി ഈ സിനിമ ചെയ്യുന്നത്'. -അമല പോള്‍ പറഞ്ഞു.