കഥാപാത്രത്തിന് വേണ്ടി ഏത് അറ്റം വരെയും പോകുന്ന നടിയാണ് അമല പോള്‍. വെല്ലുവിളി ഉയര്‍ത്തുന്ന പല കഥാപാത്രങ്ങളും ഇതിനോടകം ചെയ്തു കഴിഞ്ഞ അമലയുടെ ഏറ്റവും പുതിയ ചിത്രമാണ് ആടൈ. ടോയ്ലറ്റ് റോള്‍ മാത്രം ധരിച്ച് കൈകാലുകളില്‍ രക്ത ക്കറയുമായി ഇരിക്കുന്ന അമലയുടെ ചിത്രത്തോടെയുള്ള ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ആരാധകര്‍ ചിത്രത്തിനായി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.
കാമിനി എന്ന കഥാപാത്രത്തെയാണ് അമല ആടൈയില്‍ അവതരിപ്പിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കാമിനിയായി മാറിയപ്പോള്‍ ആദ്യം പരിഭ്രമിച്ചിരുന്നുവെങ്കിലും പിന്നീട് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്ന് അമല വ്യകമാക്കി. രത്നകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ടോയ്ലറ്റര്‍ പേപ്പര്‍ ചുറ്റി രക്തക്കറകളുമായി നില്‍ക്കുന്ന അമലയെയാണ് പോസ്റ്ററില്‍ കണ്ടത്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ യാതൊരുവിധ സങ്കോചവും താരത്തിനുണ്ടായിരുന്നില്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ആ സീന്‍ അത്തരത്തിലുള്ളതാണെന്നും അമല പറയുന്ന കാരണം, മേയാതമാന് ശേഷം രത്നകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഈ കഥ മൂന്ന് വര്‍ഷം മുന്‍പേ മനസ്സിലുണ്ടായിരുന്നു. ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് കഥ മനസ്സില്‍ കടന്നുവന്നത് എന്നാല്‍ അത് തിരക്കഥയാവാനും സിനിമയായി മാറാനും സമയമെടുത്തുവെന്ന് സംവിധായകന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശാരീരികമായും മാനസികമായും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴുയുമോയെന്ന ആശങ്ക തുടക്കത്തില്‍ അമലയെ അലട്ടിയിരുന്നു എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയത്നിക്കുന്ന താരത്തിന് ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായെന്നും അമലയെപ്പോലൊരാള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തിയതില്‍ താന്‍ സംതൃപ്തനാണെന്നും സംവിധായകന്‍ പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന അമലയുടെ കൈയ്യില്‍ ഈ കഥാപാത്രം ഭദ്രമാണെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തിുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയതോടെ പ്രേക്ഷകരും ആകാംക്ഷയുടെ മുള്‍ മുനയിലാണ്.